മല്ലപ്പള്ളി : സംസ്ഥാന ഇന്റർ സ്കൂൾ കുങ്ഫു ചാമ്പ്യൻഷിപ്പ് കുന്നന്താനത്ത് കീഴ് വായ്പൂർ സർക്കിൾ ഇൻസ്പെക്ടർ വിപിൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കുങ്ഫു യോഗ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം.ജി.ദിലീപ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.എൻ.വിജയൻ മുഖ്യപ്രഭാഷണം നടത്തി. കീഴ് വായ്പൂർ സബ് ഇൻസ്പെക്ടർ രാജേഷ് കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. യോഗാ ഫെഡറേഷൻ ജോയിന്റ് സെക്രട്ടറി ആർ.എൽ.വിജയൻ ,വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു .സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |