പത്തനംതിട്ട: വി.എച്ച്.എസ്.ഇ. വിഭാഗത്തെ ഹയർസെക്കൻഡറിയുടെ ഭാഗമാക്കി പൊതുവിദ്യാഭ്യാസ ഏകീകരണം പൂർത്തിയാക്കണമെന്ന് വൊക്കേഷണൽ ഹയർ സെക്കൻഡറി നോൺ വൊക്കേഷണൽ ലക്ചറേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. . പ്രതിനിധി സമ്മേളനം കൊട്ടാരക്കര മുൻസിപ്പൽ ചെയർമാൻ എസ്.ആർ. രമേശ് ഉദ്ഘാടനം ചെയ്തു. പി.ടി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഷാജി പാരിപ്പളളി, ജനറൽ സെക്രട്ടറി കെഗോപകുമാർ, റോജി പോൾ ഡാനിയൽ, സി.റ്റി.ഗീവർഗീസ്, ആർ.സജീവ്, റ്റി.ഗണേഷ് കുമാർ, എബ്രഹാം എംജോർജ്ജ്, സന്തോഷ് എ.എസ്.,മോഹൻദാസ്, ഗേളി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |