ചെങ്ങന്നൂർ: തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്ന മന്ത്രി സജി ചെറിയാന് ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഉപദേശക സമിതി പ്രസിഡന്റ് എ.ആർ രാധാകൃഷ്ണൻ യോഗത്തിൽ അദ്ധ്യക്ഷനായി. ടി.കെ രജികുമാർ തെങ്ങേത്ത് സ്വാഗതം പറഞ്ഞു. സെക്രട്ടറി കെ.കെ തുളസീധരൻ, ഇ.കെ രാധാകൃഷ്ണൻ തെങ്ങേത്ത്, ശശികുമാർ കീച്ചേരിൽ, തിരുവൻവണ്ടൂർ എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് ഹരിപദ്മനാഭൻ, മുൻ യൂണിയൻ വൈസ് പ്രസിഡന്റ് വിജീഷ് മേടയിൽ, റിട്ട.എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.കെ ശ്രീകുമാർ, സി.പി.എം എൽസി സെക്രട്ടറി ഷാജി കുതിരവട്ടം, ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ പി.എ ശ്രീജേഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |