കോന്നി : മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് മാർച്ച് രണ്ടിന് കൊടിയേറും. 12ന് ആറാട്ടോടെ സമാപിക്കും. മാർച്ച് 2ന് രാവിലെ 5ന് ഹരിനാമകീർത്തനം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8.30ന് മലയാലപ്പുഴ പൊങ്കാലയ്ക്ക് ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ് ഭദ്രദീപം തെളിക്കും. 9ന് തന്ത്രി അടിമുട്ടത്തുമഠം സുരേഷ് ഭട്ടതിരിപ്പാട് പണ്ടാര അടുപ്പിൽ അഗ്നി പകരും. 10ന് പൊങ്കാല സമർപ്പണം, രാത്രി 7.40നും 8.30നും മദ്ധ്യേ തന്ത്രി അടിമുട്ടത്തുമഠം സുരേഷ് ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റ്. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ കലാവേദി ഉദ്ഘാടനം ചെയ്യും. രണ്ടിന് ഉത്സവബലി ദർശനം, 7ന് ചാക്യാർ കൂത്ത്, 8.30 ന് ശ്രീഭൂതബലി. 4ന് 7 ന് ചാക്യാർ കുത്ത്, 8.30ന് ശ്രീഭൂതബലി. 5ന് രാവിലെ 11ന് കാവിൽ നൂറും പാലും, 9ന് ശ്രീഭൂതബലി വിളക്കെഴുന്നെള്ളിപ്പ്. 6ന് 10ന് മേജർ സെറ്റ് കഥകളി.
7ന് നല്ലൂർ കരയുടെ ഉത്സവം, 4ന് ശീതങ്കൻ തുള്ളൽ, 9ന് ശ്രീഭൂതബലി, ജീവിത എഴുന്നെള്ളിപ്പ്. 8ന് ഇടനാട്ട് കരയുടെ ഉത്സവം, വൈകിട്ട് 4ന് പറയൻ തുള്ളൽ, 10.30ന് ഗാനമേള. 9ന് ഏറം കരയുടെ ഉത്സവം 4ന് ഓട്ടൻതുള്ളൽ. 10. 30 ന് ഗാനമേള. 10ന് താഴം കരയുടെ ഉത്സവം, 8ന് മെഗാ തിരുവാതിര, 10.30 ന് ഗാനമേള. 11 ന് വൈകിട്ട് 3ന് തുള്ളൽത്രയം, 6.30 ന് കാഴ്ച്ചശ്രീബലി സേവ, 6.45ന് സംഗീതസന്ധ്യ, രാത്രി 9ന് നാടകം. പള്ളിവേട്ട ദിനമായ 11ന് 3.30ന് മലയാലപ്പുഴ പൂരം. 12ന് മൂന്നിന് ആനയൂട്ട്, 4ന് ആറാട്ട് ഘോഷയാത്ര, 5ന് നാദസ്വരക്കച്ചേരി, 10.30ന് ആറാട്ട് തിരിച്ചെഴുന്നെള്ളത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |