പത്തനംതിട്ട : കാതോലിക്കേറ്റ് കോളേജ് രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ദേശീയ ശാസ്ത്ര ദിനം ആഘോഷിച്ചു. ഡോ.ഡിറ്റി ഡിക്സൻ അഡ്വാൻസ് മെറ്റീരിയൽ ഫോർ എനർജി സ്റ്റോറേജ് എന്ന വിഷയത്തിൽ ക്ലാസെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ഫിലിപ്പോസ് ഉമ്മൻ, രസതന്ത്ര വിഭാഗം തലവൻ ഡോ.സുനിൽ ജേക്കബ്, ഡോ.സ്നേഹ ജോസ്, തോമസ് പുത്തൻമഠം, അനുഗ്രഹ, അഞ്ജു ജെസ്ലി, അനുഷ്ക, അൻസ എന്നിവർ സംസാരിച്ചു. ഉപന്യാസ മത്സരത്തിൽ കൃപ മറിയം ഇടിക്കുള (മേരിമാതാ പബ്ലിക് സ്കൂൾ), ശ്രീസാതിക (സുദേശൻ മൗണ്ട് ബെഥനി മൈലപ്ര), അനീറ്റ അന്ന (പത്തനംതിട്ട ഐറിൻ ആൻ തോമസ് മേരിമാതാ പബ്ലിക് സ്കൂൾ) എന്നിവർ വിജയികളായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |