SignIn
Kerala Kaumudi Online
Sunday, 01 September 2024 5.17 AM IST

ചിറക് പദ്ധതി​യുമായി​ കുടുംബശ്രീ, ശിശുസൗഹൃദ പത്തനംതി​ട്ട

Increase Font Size Decrease Font Size Print Page
training
ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ തുടക്കംകുറിച്ച ശിശുസൗഹ്യദ ബോധവത്ക്കരണ പരിശീലനം പ്രസിഡന്റ് കെ.വി ശശിധരൻപിള്ള ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : കുടുംബാന്തരീക്ഷത്തിൽ മാറ്റമുണ്ടാക്കി ജില്ലയെ ശിശുസൗഹൃദമാക്കുന്ന 'ചിറക് ' ബോധവത്കരണ പരിപാടികൾക്ക് തുടക്കമായി. ചൈൽഡ് വെൽഫെയർ കമ്മി​റ്റിയുടെ നേതൃത്വത്തിൽ ജില്ലാ ശിശുസംരക്ഷണ യൂണിറ്റാണ് വിവിധ മേഖലകളിലായി പരിശീലനം സംഘടിപ്പിക്കുന്നത്. യൂനിസെഫിന്റെ ധനസഹായത്തോടെയാണ് പദ്ധതി പൂർത്തിയാക്കുക. കുടുംബശ്രീ, അങ്കണവാടി, ആരോഗ്യ പ്രവർത്തകർ, എസ്.സി, എസ്.ടി​ പ്രമോട്ടോർമാർ, സ്‌കൂൾതല രക്ഷകർതൃസമി​തികൾ, പ്രഥമാദ്ധ്യപകർ എന്നിവർക്കാണ് ആദ്യഘട്ട പരിശീലനം. കുട്ടികൾക്കായുള്ള നിയമങ്ങൾ, സംവിധാനങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്ഷേമപ്രവർത്തനങ്ങൾ എന്നിവയാണ് പ്രധാനമായും അവതരിപ്പിക്കുക. കുടുംബശ്രീ ജില്ലാമിഷന്റെ സഹകരണത്തോടെ ജില്ലയിലെ എല്ലാ കുടുംബശ്രീ കുടുംബങ്ങളും ശിശുസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ സി.ഡി.എസ് ചെയർപേഴ്‌സൺമാർക്ക് നടത്തിയ പരിശീലന പരിപാടി പൂർത്തിയാക്കി.

ഇരവിപേരൂരിൽ തുടക്കം
പഞ്ചായത്തുതല സി.ഡി.എസ് പൊതുസഭയ്ക്കുള്ള പരിശീലനത്തിന് ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ തുടക്കംകുറിച്ചു. ഇരവിപേരൂരിൽ നടന്ന ചിറകിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ശശിധരൻപിള്ള നിർവഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ആദില.എസ് ആമുഖപ്രസംഗം നടത്തി. ജില്ലാ അഡീഷണൽ മജിസ്ട്രേറ്റ് ജി.സുരേഷ് ബാബു മുഖ്യപ്രഭാഷണവും സി.ഡബ്യു.സി ചെയർമാൻ അഡ്വ.എൻ.രാജീവ് വിഷയാവതരണവും നടത്തി. സി.ഡി.എസ് ചെയർപേഴ്‌സൺ സജിനി കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വനിതാശിശുവികസന ഓഫീസർ അബ്‌ദുൾബാരി, ജില്ലാ ശിശുവികസന ഓഫീസർ ടി.ആർ.ലതാകുമാരി,സി.ഡബ്യു.സി മെമ്പർമാരായ അഡ്വ.സുനിൽ പേരൂർ, അഡ്വ.എസ്.കാർത്തിക, അഡ്വ.പ്രസീദാ നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ അമിത രാജേഷ്, പ്രൊട്ടക്ഷൻ ഒട്ടഫീസർ നിഷാ മാത്യു എന്നിവർ പ്രസംഗിച്ചു. സി.ഡബ്യു.സി മെമ്പർ ഷാൻ രമേശ് ഗോപൻ പ്രൊട്ടക്ഷൻ ഓഫീസർ ബിനി എന്നിവർ ക്ലാസെടുത്തു.

കുട്ടികളുടെ മേഖലയിൽ ഉയരുന്ന ആവശ്യങ്ങൾ, പരാതികൾ എന്നിവ സംബന്ധിച്ച് ഏതൊക്കെ സർക്കാർ പ്രവർത്തിക്കുന്നെന്ന് ഉത്തരവാദിത്വപ്പെട്ടവർക്കോ സർക്കാരി​തര സംവിധാനങ്ങൾക്കോ പോലും കൃത്യമായി അറിയില്ലെന്ന ബോദ്ധ്യത്തിലാണ് ജനകീയ ബോധവൽക്കരണം ഏറ്റെടുക്കുന്നത്.
അഡ്വ.എൻ.രാജീവ്

ചെയർമാൻ, ചൈൽഡ് വെൽഫെയർ കമ്മി​റ്റി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.