കുമ്പഴ വടക്ക് : എസ്.എൻ.ഡി.പി യോഗം കുമ്പഴ വടക്ക് 607-ാം നമ്പർ ശാഖയുടെയും ഗുരുസേവാ ചാരിറ്റബിൾ ട്രസ്റ്റിന്റെയും അടൂർ കാരുണ്യ കണ്ണാശുപത്രിയുടെയും കുമ്പഴ മൈക്രോ ലാബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9 മുതൽ 2വരെ സൗജന്യ നേത്രപരിശോധനാ ക്യാമ്പും തിമിര രോഗ നിർണയവും സൗജന്യപ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദ നിർണയവും കുമ്പഴ വടക്ക് എസ്.എൻ.ഡി.പി ഹാളിൽ നടക്കും. കേന്ദ്ര / കേരള സർക്കാരുകളുടെ വിവിധ ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാണ്. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാറിന്റെ അദ്ധ്യക്ഷതയിൽ കുമ്പഴ വടക്ക് മാർ കുറിയാക്കോസ് ആശ്രമ സുപ്പീരിയർ നഥാനിയേൽ റമ്പാൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |