പത്തനംതിട്ട ജില്ലാ ഒളിമ്പിക് അസോസിയേഷനും റിവൈൻസ് ക്രിക്കറ്റ് അക്കാഡമിയും ചേർന്ന് നടത്തുന്ന ക്രിക്കറ്റ് പരിശീലന ക്യാമ്പ് മറൂർ ക്രിക്കറ്റ് അക്കാഡമി ടെറസിൽ ആരംഭിച്ചു. റിവൈൻഡ് അക്കാഡമി ചെയർമാൻ ഡോ. ആർ.സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ. പ്രസന്നകുമാർ, ക്രിക്കറ്റ് അസോസിയേഷൻ കോച്ച് ആനന്ദ് തുടങ്ങിയവർ പ്രസംഗിച്ചു അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ ഇനിയും പങ്കെടുക്കാൻ താല്പര്യമുള്ളവർ 6235475708 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |