കോന്നി: മലയാലപ്പുഴ പഞ്ചായത്തിൽ നടപ്പാക്കുന്ന, കേരഗ്രാമം പദ്ധതിയുടെ ഭാഗമായി തെങ്ങിന്റെ മണ്ട വൃത്തിയാക്കൽ, കേടുവന്ന തെങ്ങുകൾ മുറിച്ചുമാറ്റി പുതിയ തൈകൾ നടുക, വളം വിതരണം, തടം തുറക്കൽ, ഇടവിള കൃഷി, ജലസേചന സൗകര്യം മെച്ചപ്പെടുത്തൽ, ജൈവവള ഉത്പാദനം, തെങ്ങ് കയറ്റയന്ത്രങ്ങളുടെ വിതരണം എന്നിവ സബ്സിഡി നിരക്കിൽ കർഷകർക്ക് നൽകുന്നു. വാർഡ് കൺവീനർമാരിൽ നിന്നും കൃഷിഭവനിനിൽ നിന്നും അപോക്ഷാ ഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 20 ന് മുൻപ് കൺവീനർ വശമോ കൃഷിഭവനിലോ നൽകണമെന്ന് മലയാലപ്പുഴ കൃഷി ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |