പത്തനംതിട്ട : പാഞ്ചജന്യം ഭാരതവും കേരള ക്ഷേത്ര സമന്വയ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ശ്രീരാമസാഗരം രാമായണമാസാചരണ പരിപാടി മാവേലിക്കര മുളളിക്കുളങ്ങര കളത്തൂർ കാവിൽ തുടങ്ങി. പാഞ്ചജന്യം ഭാരതം ദേശീയ വൈസ് ചെയർമാൻ എം.കെ.ശശിയപ്പൻ ഉദ്ഘാടനം ചെയ്തു. കൊല്ലേലത്ത് രാധാമണിയമ്മ വിളക്ക് തെളിച്ചു. ക്ഷേത്ര സമന്വയ സമിതി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഗംഗാധരൻ ശ്രീഗംഗ അദ്ധ്യക്ഷത വഹിച്ചു. കളത്തൂർ മണിയമ്മ, ചിറ്റൂർ മോഹനവല്ലിയമ്മ, ഗൗരീസദനം മോഹനൻപിള്ള എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കുടശ്ശനാട് മുരളി മുഖ്യപ്രഭാഷണം നടത്തി. വിശ്വനാഥപിള്ള, ഉണ്ണികൃഷ്ണപിള്ള, അഖിൽ സത്യഗോപാൽ, നാരായണപിള്ള, സിന്ധു രാജൻപിള്ള, ഗോപാലകൃഷ്ണക്കുറുപ്പ്, രാമചന്ദ്രൻപിള്ള, ആർ.രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |