SignIn
Kerala Kaumudi Online
Monday, 25 May 2026 2.01 AM IST

മിന്നലിൽ നാശനഷ്ടം

minnal

കോന്നി: ഇന്നലെ രാവിലെ ഉണ്ടായ മിന്നലിൽ അരുവാപ്പുലം പഞ്ചായത്തിലെ മുതുപേഴുങ്കൽ പനച്ചിക്കാല മുരുപ്പ് ഭാഗത്ത് നിരവധി വീടുകൾക്ക് നാശനഷ്‌ടം ഉണ്ടായി. കാര്യമല മുരുപ്പേൽ സിന്ധു ദാസ് , പാറയിൽ പ്രകാശ് വലിയ പുരയിടത്തിൽ പ്രകാശ് എന്നിവരുടെ വീടുകൾക്കാണ് നാശം നേരിട്ടത്. സിന്ധു ദാസിന്റെ വീടിന്റെ മെയിൻ സിച്ച് മീറ്റർ ഉൾപ്പെടെ വയറിംഗ് കത്തിനശിച്ചു , ഭിത്തിയിലും ചുവരിലും വിള്ളലുണ്ടായി. വീടിനകത്ത് ഉറങ്ങിക്കിടന്ന കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. പാറയിൽ പ്രകാശിന്റെ വീടിന്റെ ജനൽച്ചില്ലകൾ തകർന്നു. വലിയ പുരയിടത്തിൽ പ്രകാശിന്റെ വീടിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ പൊട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL