കേരളകൗമുദി - ഏഴംകുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ സെമിനാർ ഇന്ന്
Monday 25 May 2026 12:49 AM IST
ഏഴംകുളം : കേരളകൗമുദിയും ഏഴംകുളം ഗ്രാമപഞ്ചായത്തുമായി ചേർന്ന് സംഘടിപ്പിക്കുന്ന ആരോഗ്യ സെമിനാർ ഇന്ന് രാവിലെ 10ന് പഞ്ചായത്ത് ഹാളിൽ നടക്കും. അഡ്വ.സി.വി.ശാന്തകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എ.ലത്തീഫ് അദ്ധ്യക്ഷത വഹിക്കും. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് ബി.എൽ.അഭിലാഷ് പദ്ധതി വിശദീകരണം നടത്തും. ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ദിവ്യാമോഹൻ ആരോഗ്യ സെമിനാറിന്റെ ഭാഗമായി മഴക്കാല രോഗങ്ങൾ - പ്രതിരോധം എന്ന വിഷയത്തിൽ ക്ലാസ് നയിക്കും. കേരളകൗമുദി അടൂർ ലേഖകൻ ശരത് ഏഴംകുളം സ്വാഗതം പറയും. കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ അനിൽ കൂടൽ കൃതജ്ഞത അർപ്പിക്കും.