സ്കൂൾ ശുചീകരണം

Monday 25 May 2026 12:22 AM IST

പത്തനംതിട്ട : സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്കൂളുകൾക്ക് 15000 രൂപ വീതം അനുവദിച്ചു. ജില്ലയിലെ 50 സ്കൂളുകൾക്കാണ് പണം അനുവദിച്ചത്. സ്കൂൾ ക്ളീനിംഗ് ഡ്രൈവ് കൈപ്പട്ടൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഇന്ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീനാദേവി കുഞ്ഞമ്മ അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, കൊടുമൺ ഡിവിഷൻ അംഗം എ.എൻ.സലിം, പ്രിൻസിപ്പൽ സജിതാ ബീവി, പ്രധാനാദ്ധ്യാപിക ടി.രാധികാദേവി എന്നിവർ സംസാരിക്കും.