സ്‌നേഹിതയിൽ ഏൽപ്പിച്ചു

Monday 25 May 2026 12:24 AM IST

പന്ത​ളം : കുരമ്പാല ജംഗ്ഷനിൽ ഒരാഴ്ചയിൽ കൂടുതലായി കടത്തിണ്ണകളിൽ കഴിഞ്ഞിരുന്ന ബംഗാളി സ്ത്രീയെ ബ്ലോക്ക് പഞ്ചായത്ത് അംഗം രഘു പെരുമ്പളിക്കലിന്റെയും പന്തളം നഗരസഭ കൗൺസിലർ മനോജ് കുരമ്പാലയുടെയും പന്തളം ജനമൈത്രി പൊലീസിന്റെയും ഇടപെടലിലൂടെ പന്തളം സ്‌നേഹിതയിൽ എത്തിച്ചു. പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറയുന്നത് കാരണം ഈ സ്ത്രീയുടെ വീടോ, സ്ഥലമോ അറിയാൻ കഴിയാത്ത സാഹചര്യമാണുള്ളത്. തെരുവുനായ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. ശരീരത്തിൽ മുറിവുകളും കാണപ്പെടു​ന്നു. ചികിത്സക്കുശേഷം ആശ്രയയിലേക്ക് മാറ്റാനാണ് തീരുമാനം.