
പത്തനംതിട്ട : ജനറൽ ആശുപ്രതിയിലെ കഴിഞ്ഞ 10 വർഷത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധനയ്ക്ക് വിധേയമാക്കാൻ ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗത്തിൽ തീരുമാനമെടുത്തു. ആശുപത്രി കെട്ടിട നിർമ്മാണം, ഇലക്ട്രിക്കൽ, ലാബ് ഉപകരണങ്ങൾ വാങ്ങിയത്, നിയമനങ്ങൾ എന്നിവയിൽ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വ്യാപക ക്രമക്കേടുകൾ നടന്നുവെന്ന സംശയത്തെ തുടർന്നാണ് ഫയലുകൾ പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗത്തിൽ അംഗങ്ങളുടെ പ്രധാന ആവശ്യം പത്ത് വർഷത്തെ ഇടപാടുകൾ അന്വേഷണിക്കണമെന്നായിരുന്നു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന യു.ഡി.എഫ് നേതൃത്വത്തിലുള്ള ജില്ലാ പഞ്ചായത്ത് ഭരണസമിതി ആശുപത്രി മാനേജിംഗ് കമ്മറ്റി പുന:സംഘടിപ്പിച്ചിരുന്നു. ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗത്തിൽ കെട്ടിട നിർമ്മാണം ചർച്ചയായി. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തെ ഇടപാടുകളുടെ ഫയലുകൾ അടുത്ത യോഗിത്തിൽ ഹാജരാക്കണമെന്ന് ജീവനക്കാരോട് നിർദേശിച്ചു.
1.കെട്ടിട നിർമ്മാണത്തിൽ ഗുണനിലവാരം
ഉറപ്പാക്കാനായില്ലെന്ന് എൻജിനീയർ,
2. മന്ത്രി ഉദ്ഘാടനം ചെയ്തത് അൻപത് ശതമാനം മാത്രം
പണികൾ തീർന്ന കെട്ടിടം
പണി തീരുംമുമ്പ് ഉദ്ഘാടനം
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മുൻ ആരോഗ്യമന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ നിർമ്മാണത്തിൽ ഗുണനിലവാരം ഉറപ്പാക്കാനായില്ലെന്ന് കിറ്റ് കോ എൻജിനീയർ. ആശുപത്രി മാനേജിംഗ് കമ്മറ്റി യോഗത്തിലാണ് എൻജിനീയർ ഇക്കാര്യം വെളിപ്പെടുത്തിയത്. കെട്ടിടം ധൃതി പിടിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇതിനായി പണികൾ വേഗത്തിലാക്കാൻ സമ്മർദ്ദമുണ്ടായി. കെട്ടിടത്തിന്റെ പ്ളാസ്റ്ററിംഗ് കഴിഞ്ഞ് വെള്ളം നനയ്ക്കാനും പിന്നീട് സെറ്റാവാനും ദിവസങ്ങൾ വേണമായിരുന്നു. എന്നാൽ, ഉദ്ഘാടനം നടത്താൻ വേണ്ടി പ്ളാസ്റ്ററിംഗ് കഴിഞ്ഞ് ഉടനെ പെയിന്റടിക്കേണ്ടി വന്നുവെന്ന് എൻജിനീയർ പറഞ്ഞു. ചടങ്ങ് യു.ഡി.എഫ് ബഹിഷ്കരിച്ചിരുന്നു.
പണി പൂർത്തിയാക്കാതെയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഇത് ഗുണനിലവാരത്തെ ബാധിച്ചുവെന്ന് എൻജിനീയർ പറഞ്ഞിട്ടുണ്ട്.
ദീനാമ്മ റോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
തിരഞ്ഞെടുപ്പിൽ വോട്ടുകിട്ടാൻ മുൻ ആരോഗ്യമന്ത്രി കാണിച്ച പിടിവാശി കെട്ടിടത്തിന്റെ ഗുണനിലവാരത്തെയാണ് ബാധിച്ചത്.
എ.സുരേഷ് കുമാർ, ഡി.സി.സി വൈസ് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |