SignIn
Kerala Kaumudi Online
Thursday, 28 March 2024 2.29 PM IST

കോന്നിയിൽ കോൺഗ്രസിൽ കൂട്ടരാജി : ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് ഉൾപ്പടെ സി.പി.എമ്മിൽ

congress

കോന്നി: പോളിംഗ് ബൂത്തിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ കോന്നിയിൽ കോൺഗ്രസിൽ കൂട്ടരാജി. ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് ബാബു പങ്ങാട്ടിന്റെ നേതൃത്വത്തിൽ 70 ലധികം കോൺഗ്രസ് പ്രവർത്തകർ സി.പി.എമ്മിൽ ചേർന്നു. കൊന്നപ്പാറയിലാണ് നേതൃത്വത്തെ പോലും ഞെട്ടിച്ചുകൊണ്ട് പ്രവർത്തകർ പാർട്ടി വിട്ടത്. പതി​റ്റാണ്ടുകാലത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മിലേക്ക് എത്തിയവരെ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു സ്വീകരിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ചായിരുന്നു കൂട്ടരാജി. കോന്നി ഗ്രാമപഞ്ചായത്ത് മുൻ വികസനകാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാനും മൂന്ന് തവണ ഗ്രാമപഞ്ചായത്തംഗവുമായ റോജി ബേബിയും രാജിവച്ചവരിൽ ഉൾപ്പെടുന്നു.

കോന്നിയിലെ കോൺഗ്രസിലെ തലമുതിർന്ന നേതാക്കളിൽ ഒരാളാണ് ബാബു പങ്ങാട്ട്. ചില വ്യക്തികൾ നിയന്ത്രിക്കുന്ന സംഘടനയായി കോൺഗ്രസ് മാറിയെന്ന് ബാബു പങ്ങാട്ട് പറഞ്ഞു. കൂടുതൽ മേഖലകളിൽ കോൺഗ്രസ് പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കുണ്ടാകുമെന്നും തിരഞ്ഞെടുപ്പിന് ശേഷം പ്രമുഖരായ നേതാക്കൾ പാർട്ടി വിടുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് നേരത്തെ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, അരുവാപ്പുലം മുൻഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽ വർഗീസ് ആന്റണി, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി പി.കെ. പീതാംബരൻ എന്നിവരും സി.പി.എമ്മിൽ ചേർന്നിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.