പത്തനംതിട്ട:നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ സ്വീപ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി 'മിട്ടു' യാത്ര തുടങ്ങി. സ്വീപിന്റെ ഭാഗ്യചിഹ്നമാണ് മിട്ടു എന്ന മലമുഴക്കി വേഴാമ്പൽ . ആറന്മുള മണ്ഡലത്തിൽ ആരംഭിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിർവഹിച്ചു. കുമ്പഴ, പത്തനംതിട്ട സെൻട്രൽ ജംഗ്ഷൻ, ഇലന്തൂർ, കോഴഞ്ചേരി, ഇലവുംതിട്ട എന്നിവിടങ്ങളിലും ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടർ വി. ചെൽസാസിനി, ആറന്മുള മണ്ഡലം സ്വീപ് നോഡൽ ഓഫീസർ ബാബുലാൽ, സ്വീപ് വോളണ്ടിയേഴ്സ് തുടങ്ങിയവർ പങ്കെടുത്തു.
സൗജന്യപരിശീലനം
പത്തനംതിട്ട:പത്തനംതിട്ട എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ തയ്യൽ പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പരിശീലന കാലാവധി 30 ദിവസം. 18നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0468 2270244, 2270243.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |