പത്തനംതിട്ട : മുണ്ടുകോട്ടയ്ക്കൽ എസ്.എൻ.എസ്.വി.എം യു.പി സ്കൂളിലെ ബൂത്തിൽ മുതിർന്ന വോട്ടർമാർക്ക് എത്താൻ ഡോളി സംവിധാനം ക്രമീകരിച്ചു. കുന്നിൻ മുകളിലുള്ള സ്കൂളിൽ 49 പടികൾ കയറി ചെന്നാൽ മാത്രമേ ബൂത്തിലെത്താനാവു. ഇത് പ്രായമായവർക്ക് ബുദ്ധിമുട്ടാണ്. ഇതിന് പരിഹാരമായാണ് ഡോളി സംവിധാനം ഏർപ്പെടുത്തിയത് . രണ്ട് ഡോളി ക്രമീകരിച്ചിരുന്നു. സ്കൂളിൽ 4 ബൂത്തുകളാണ് ഉള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |