റാന്നി : കക്കാട്ടാറിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിനു വേണ്ടി തെരച്ചിൽ ശക്തമാക്കി. പെരുനാട് കിഴക്കേ ശ്രാമ്പിക്കൽ (അരുൺ നിവാസ്) അരുൺ മോഹൻ ശനിയാഴ്ച വൈകിട്ട് മൂന്നോടെ പെരുനാട് ഹൈസ്കൂൾ ജംഗ്ഷന് സമീപം ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർഫോഴ്സിന്റെ പത്തനംതിട്ട, റാന്നി യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഞായറാഴ്ച തെരച്ചിൽ നടത്തിയത്.
നിയുക്ത എം.എൽ.എ പ്രമോദ് നാരായൺ സംഭവസ്ഥലത്ത് എത്തി വേണ്ട നിർദ്ദേശങ്ങൾ നൽകി. പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി. എസ്.മോഹനൻ, റോബിൻ കെ. തോമസ് എന്നിവരും എം.എൽ.എ യോടൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |