SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.55 PM IST

മരണം കൂടുന്നു, ഇന്നലെ 15 പേർ

coronavirus-death

പത്തനംതിട്ട : ജില്ലയിൽ കൊവിഡ് ബാധിച്ച് പതിനഞ്ച് മരണം. ജില്ലയിലെ ഏറ്റവും കൂടുതലുള്ള പ്രതിദിന കണക്കാണിത്. മുമ്പ് പതിനൊന്നായിരുന്നു കൂടിയ പ്രതിദിന മരണം. ഓക്സിജൻ ക്ഷാമവും വെന്റിലേറ്റർ സൗകര്യം കുറയുന്നതും വലിയ രീതിയിൽ ജില്ലയെ ബാധിക്കുന്നുണ്ട്. ഐ.സി.യു അടക്കമുള്ള കിടക്കകളിൽ 46.5 ശതമാനം രോഗികളുണ്ട്. ആകെയുള്ള 294 ഐ.സി.യു ബെഡിൽ 76 രോഗികൾ നിലവിൽ ഉണ്ട്. 143 വെന്റിലേറ്ററിൽ 54.5 ശതമാനം രോഗികൾ ഉണ്ട്. രോഗികൾ വർദ്ധിച്ചാൽ ജില്ലയ്ക്ക് നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറമാകും. നിലവിൽ 12,754 പേർ കൊവിഡ് രോഗികളായിട്ടുണ്ട്.

മരണ നിരക്ക് 0.18 ശതമാനമാണ്. ഇതുവരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി 9.61 ശതമാനമാണ്. 39 കേന്ദ്രങ്ങളിലാണ് കൊവിഡ് ചികിത്സയുള്ളത്.

1224 പേർക്ക് കൊവിഡ്, 15 മരണം

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 1224 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 1212 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 11 പേരുണ്ട്.

ജില്ലയിൽ ഇതുവരെ ആകെ 87,112 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 79,930 പേർ സമ്പർക്കം മൂലംരോഗം ബാധിച്ചവരാണ്.ജില്ലയിൽ ഇന്നലെ 1250 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 74040 ആണ്. ജില്ലക്കാരായ 12754 പേർ ചികിത്സയിലാണ്.

(ക്രമ നമ്പർ, തദ്ദേശസ്വയംഭരണസ്ഥാപനം,

രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തിൽ)
1. അടൂർ 29
2. പന്തളം 43
3. പത്തനംതിട്ട 74
4. തിരുവല്ല 110
5. ആനിക്കാട് 25
6. ആറന്മുള 37
7. അയിരൂർ 25
8. ചെന്നീർക്കര 20
9. ചിറ്റാർ 27
10. ഏറത്ത് 14
11. ഇലന്തൂർ 17
12. ഏനാദിമംഗലം 28
13. ഇരവിപേരൂർ 54
14. ഏഴംകുളം 20
15. എഴുമറ്റൂർ 25
16. കടമ്പനാട് 20
17. കടപ്ര 38
18. കലഞ്ഞൂർ 30
19. കല്ലൂപ്പാറ 12
20. കവിയൂർ 17
21. കൊടുമൺ 26
22. കോയിപ്രം 30
23. കോന്നി 13
24. കോട്ടാങ്ങൽ 24
25. കോഴഞ്ചേരി 19
26. കുളനട 27
27. കുന്നന്താനം 16
28. കുറ്റൂർ 23
29. മല്ലപ്പളളി 31
30. നാരങ്ങാനം 36
31. നെടുമ്പ്രം 14
32. നിരണം 14
33. ഓമല്ലൂർ 17
34. പള്ളിക്കൽ 21
35. പെരിങ്ങര 18
36. പുറമറ്റം 24
37. റാന്നി 22
38. റാന്നിപഴവങ്ങാടി 25
39. വടശ്ശേരിക്കര 19
40. വെച്ചൂച്ചിറ 26

ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ

15 പേരുടെ മരണം റിപ്പോർട്ട് ചെയ്തു.


1) പന്തളം സ്വദേശിനി (57), 2) കോയിപ്രം സ്വദേശിനി (72), 3) നാറാണംമൂഴി സ്വദേശി (62), 4) ഓമല്ലൂർ സ്വദേശിനി (86),
5) കടപ്ര സ്വദേശി (68), 6) തോട്ടപ്പുഴശേരി സ്വദേശി (57), 7) കോയിപ്രം സ്വദേശി (79), 8) കൊറ്റനാട് സ്വദേശി (47), 9) കല്ലൂപ്പാറ സ്വദേശി (82),
10) കല്ലൂപ്പാറ സ്വദേശി (75) , 11) തിരുവല്ല സ്വദേശി (71),
12) കടപ്ര സ്വദേശിനി (55), 13) പളളിക്കൽ സ്വദേശി (46),
14) നാരാങ്ങാനം സ്വദേശി (43), 15) കോയിപ്രം സ്വദേശി (80).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.