SignIn
Kerala Kaumudi Online
Saturday, 20 April 2024 5.12 AM IST

കൊവിഡ് പ്രതിരോധവുമായി അഗ്നിരക്ഷാ സേന

fire

പത്തനംതിട്ട: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അഗ്‌നിരക്ഷാ സേന പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തി. ജില്ലാതല കൺട്രോൾ റൂം തുറന്നിട്ടുണ്ട്. പത്തനംതിട്ട സ്റ്റേഷൻ ഓഫീസർ വി.വിനോദ് കുമാറിനാണ് ചുമതല. ജില്ലയിൽ ആറ് ഫയർ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചതായി ജില്ലാ ഫയർ ഓഫീസർ കെ.ഹരികുമാർ അറിയിച്ചു. അണുനശീകരണം, കൊവിഡ് ആശുപത്രികൾ കേന്ദ്രീകരിച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കൽ, വൈദ്യ സഹായം, ആംബുലൻസ് സേവനം, ജീവൻ രക്ഷാ മരുന്നുകൾ ആവശ്യക്കാർക്ക് എത്തിച്ചു നല്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഫയർ ഫോഴ്‌സ് ചെയ്തു വരുന്നത്.
പരിശീലനം ലഭിച്ച 300 സന്നദ്ധ പ്രവർത്തകരാണ് ഫയർ ഫോഴ്‌സിന്റെ കീഴിൽ സേവന സന്നദ്ധരായി മുന്നിട്ടിറങ്ങിയിട്ടുള്ളത്.

കൺട്രോൾ റൂം നമ്പറുകൾ:

ജില്ലാ ഫയർ ഓഫീസർ 9497920112. ജില്ലാ തല കൺട്രോൾ റൂം 0468 2271101. പത്തനംതിട്ട 0468 2222001, 9497920090. തിരുവല്ല 0469 2600101, 9497920093. അടൂർ 0473 4229100, 9497920091. കോന്നി 0468 2245300, 9497920088. റാന്നി 0473 5224101, 9497920095. സീതത്തോട് 0473 5258101, 9497920286.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.