SignIn
Kerala Kaumudi Online
Saturday, 20 April 2024 7.19 AM IST

നദികളിൽ ജലനിരപ്പ് ഉയർന്നു, ഡാമുകൾ നിറയാൻ വെള്ളമായില്ല

dam

പത്തനംതിട്ട : ഇടമുറിയാതെ പെയ്യുന്ന മഴ ശക്തമല്ലാത്തതിനാൽ ജില്ലയിലെ ഡാമുകൾ നിറയാൻ വെള്ളമായില്ല. നദികളിൽ ഇന്നലെ രാവിലെ ജലനിരപ്പ് ഉയർന്നു. പ്രധാന ഡാമുകളായ കക്കിയിലും പമ്പയിലും ജലനിരപ്പ് കാര്യമായി ഉയർന്നില്ല. മൂഴിയാറിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മൂന്ന് ഷട്ടറുകൾ 30 സെന്റിമീറ്റർ ഉയർത്താൻ തീരുമാനമുണ്ട്. ഡാമുകളുടെ പരിസര പ്രദേശങ്ങളിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ പെയ്തില്ല.

ജില്ലയിൽ ഇന്നലെ രാവിലെ മുതൽ ശക്തായ മഴക്കാറ് കണ്ടത് കനത്ത മഴയ്ക്കുള്ള സൂചനയായിരുന്നെങ്കിലും ചാറിയൊഴിഞ്ഞു. എങ്കിലും അന്തരീക്ഷം മൂടിക്കെട്ടി നിന്നത് ഏതു നിമിഷവും വലിയ മഴയ്ക്കുള്ള പ്രതീതിയുണ്ടാക്കി.

അച്ചൻകോവിലാർ തുമ്പമൺ ഭാഗത്ത് കര കവിഞ്ഞ് പരന്നൊഴുകിയത് വെള്ളപ്പൊക്ക ഭീഷണി ഉയർത്തി. കേന്ദ്ര ജലകമ്മിഷന്റെ പ്രളയമുന്നറിയിപ്പ് പ്രദേശങ്ങളിൽ തുമ്പമണ്ണും ഉൾപ്പെട്ടു.

കല്ലൂപ്പാറയിൽ മണിമലയാർ തീരം തൊട്ടുഴുകിയത് ആശങ്ക പരത്തി. ഇവിടെ നിന്ന് ഒരു കുടുബത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പമ്പയിൽ ഇന്നലെ രാവിലെ ഉയർന്ന ജലനിരപ്പ് ഉച്ചയ്ക്ക് ശേഷം രണ്ടടി താഴ്ന്നു.

രണ്ടു ദിവസമായി കാറ്റിൽ വൈദ്യുതി തടസപ്പെട്ടത് ഇന്നലെ വൈകിട്ടോടെ ചില സ്ഥലങ്ങളിൽ പുന:സ്ഥാപിച്ചു.

നദികളിലെ ഇന്നലത്തെ ജലനിരപ്പ്

(അപകടനില ബ്രാക്കറ്റിൽ)

അച്ചൻകോവിലാർ തുമ്പമൺ ഭാഗം 10.6 മീറ്റർ (10മീറ്റർ)

മണിമലയാർ കല്ലൂപ്പാറ ഭാഗം 6.5മീറ്റർ (6 മീറ്റർ)

പമ്പ ആറൻമുള ഭാഗം 6.14 മീറ്റർ (6.95മീറ്റർ)

ജാഗ്രതാ മുന്നറിയിപ്പ്

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 190 മീറ്റർ കഴിഞ്ഞപ്പോൾ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഇന്നലെ രാവിലെ ഏഴിന് ജലനിരപ്പ് 190.80 മീറ്റർ ആണ്. ഇത് 192.63 മീറ്ററായി ഉയർന്നാൽ ഡാമിന്റെ മൂന്നു ഷട്ടറുകൾ 30സെ.മി ഉയർത്തി 51.36 ക്യുമെക്ക്‌സ് എന്ന നിരക്കിൽ ജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിടും. ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ 50 സെ.മീ വരെ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുണ്ട്.

'' ഡാമിൽ നിന്ന് ഒഴുക്കിവിടുന്ന ജലം ആങ്ങമൂഴിയിൽ രണ്ടു മണിക്കൂറിന് ശേഷം എത്തും. ഇതിനാൽ കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം.നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണം.

ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി

ജില്ലാ കളക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.