SignIn
Kerala Kaumudi Online
Friday, 19 April 2024 6.00 PM IST

11 ദുരിതാശ്വാസ ക്യാമ്പുകളിൽ 176 പേർ

naraganam
കഴിഞ്ഞ ദിവസം കനത്ത മഴയിൽ പാറയും മണ്ണുമിടിഞ്ഞ് തകർന്ന നാരങ്ങാനം വാഴത്തോപ്പിൽ വീട്ടിൽ നിന്ന് ഉടമ വിശ്വനാഥനും ഭാര്യ വനജയും അടുത്ത വീട്ടിലേക്ക് പോകുന്നു

പത്തനംതിട്ട : കനത്തമഴയെ തുടർന്ന് ജില്ലയിലെ നാലു താലൂക്കുകളിലായി തുറന്ന പതിനൊന്നു ദുരിതാശ്വാസ ക്യാമ്പുകളിൽ 176 പേർ. കോന്നി, കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. 70 പുരുഷന്മാരും 62 സ്ത്രീകളും 21 ആൺകുട്ടികളും 23 പെൺകുട്ടികളുമാണു ക്യാമ്പിലുള്ളത്.
കോഴഞ്ചേരി താലൂക്കിലെ രണ്ടു ക്യാമ്പുകളിലായി മൂന്നു കുടുംബത്തിലെ അഞ്ച് പുരുഷന്മാരും നാല് സ്ത്രീകളും ഉൾപ്പടെ പതിനൊന്നു പേരുണ്ട്. കോന്നി താലൂക്കിലെ ഒരു ക്യാമ്പിൽ മൂന്നു കുടുംബത്തിലെ അഞ്ചു പുരുഷന്മാരും ആറു സ്ത്രീകളും ഒരു ആൺകുട്ടിയും ഉൾപ്പടെ 12 പേരാണ് കഴിയുന്നത്.
തിരുവല്ല താലൂക്കിൽ ഏഴു ക്യാമ്പുകളിലായി 36 കുടുംബങ്ങളിലെ 57 പുരുഷന്മാരും 51 സ്ത്രീകളും 20 ആൺകുട്ടികളും 21 പെൺകുട്ടികളും ഉൾപ്പടെ 149 പേരും മല്ലപ്പള്ളി താലൂക്കിലെ ക്യാമ്പിൽ ഒരു കുടുംബത്തിലെ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പടെ നാലു പേരുമാണ് കഴിയുന്നത്. കോഴഞ്ചേരിയിൽ ക്യാമ്പിൽ കഴിയുന്നവരിൽ രണ്ടും തിരുവല്ലയിൽ ക്യാമ്പിൽ കഴിയുന്ന 15 ഉം പേർ 60 വയസിന് മുകളിലുള്ളവരാണ്. കൊവിഡ് രോഗ ലക്ഷണമുള്ളവരായ നാലു പേരാണ് മല്ലപ്പള്ളിയിലെ ക്യാമ്പിൽ കഴിയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.