പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 490 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ മൂന്നു പേർ വിദേശത്ത് നിന്ന് വന്നവരും ആറു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 481 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഒൻപതു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 93,330 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 86,069 പേർ സമ്പർക്കം മൂലംരോഗം ബാധിച്ചവരാണ്.
ജില്ലയിൽ ഇന്നലെ 279 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 77280 ആണ്. ജില്ലക്കാരായ 15,654 പേർ ചികിത്സയിലാണ്.
15 മരണംകൂടി
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ
15 പേരുടെ മരണം റിപ്പോർട്ട് ചെയ്തു
1) നാരങ്ങാനം സ്വദേശി (85),
2) വെച്ചൂച്ചിറ സ്വദേശി (60),
3) കുറ്റപ്പുഴ സ്വദേശി (55),
4) പന്തളംതെക്കേക്കര സ്വദേശി (59),
5) തിരുവല്ല സ്വദേശി (65),
6) ഇരവിപേരൂർ സ്വദേശി (64),
7) കോന്നി സ്വദേശിനി (83),
8) റാന്നിപഴവങ്ങാടി സ്വദേശി (70),
9) അരുവാപുലം സ്വദേശിനി (77) ,
10) പത്തനംതിട്ട സ്വദേശി (56),
11) മൈലപ്ര സ്വദേശിനി (75),
12) തിരുവല്ല സ്വദേശിനി (60),
13) അടൂർ സ്വദേശി (72),
14) കുളനട സ്വദേശിനി (83),
15) കടപ്ര സ്വദേശി (67) .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |