പുന്നക്കാട് : കൊവിഡ് കാലത്ത് മലപ്പുഴശ്ശേരിയിലും സമീപ പ്രദേശത്തുമുള്ള 600 ൽ പരം കുടുംബങ്ങൾക്ക് നൽകിയ സീഡ്സ് ഇന്ത്യാ സൊസൈറ്റിയുടെ കൈത്താങ്ങു പദ്ധതി ഏറെ പ്രശംസനീയം ആണെന്ന് ആന്റോ ആന്റണി പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സീഡ്സ് ഇന്ത്യാ ഡയറക്ടർ തോമസ് മാത്യു കുളങ്ങര അദ്ധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ.റോയ്സൺ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ കുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സാലി ലാലു, ഗ്രാമ പഞ്ചായത്ത് അംഗം ഷിബു കാഞ്ഞിക്കൽ എന്നിവർ പ്രസംഗിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കിടപ്പുരോഗികൾക്ക് എല്ലാ ദിവസവും വൈകിട്ടു ഭക്ഷണം നൽകുന്ന പദ്ധതിയും സീഡ്സ് ഇന്ത്യായുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |