SignIn
Kerala Kaumudi Online
Friday, 19 April 2024 12.29 PM IST

ഇക്കോനാട് - പരിസ്ഥിതിയുടെ കാവൽക്കാർ

eco

കോഴഞ്ചേരി : ജീവജാലങ്ങളുടെ നിലനിൽപ്പിന് പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകണമെന്ന ആഹ്വാനവുമായി പരിസ്ഥിതി സൗഹാർദ്ദ ഉത്പന്നങ്ങൾക്ക് മികച്ച പ്രചാരണവും വിപണനവും നൽകി വരുന്ന 'ഇക്കോനാട് ' സംരംഭത്തിന് ഇന്ന് 3 വയസ്സ്. വീടുകളും ഓഫീസുകളും ആഘോഷങ്ങളും ഹരിതാഭമാക്കുന്നതിന് ജില്ലയിൽ 'ദിശ' യുടെ ചുമതലയിൽ ആരംഭിച്ച കൂട്ടായ്മയാണ് ഇക്കോനാട് .

പ്രകൃതിയെ നശിപ്പിക്കുന്ന പുനരുപയോഗമല്ലാത്ത ഉത്പന്നങ്ങൾ ഒഴിവാക്കി പരിസ്ഥിതിയെ സംരക്ഷിക്കുന്ന ശീലങ്ങളിലേക്ക് മടങ്ങുന്നതിന് വിവിധ നിത്യോപയോഗ ഉത്പന്നങ്ങളാണ് ഇക്കോനാട് വിപണിയിലെത്തിക്കുന്നത്.

ഉൽപ്പന്നങ്ങൾ

പേപ്പർ പെൻസിൽ, പേപ്പർ പേന, ' ഫയലുകൾ , സീഡ് പേപ്പർ, തുണി സഞ്ചികൾ, ചണ നാരു കൊണ്ടുള്ള ഫയലുകൾ, തുണികൾ, പാള, ഇലപ്പാത്രങ്ങൾ, കപ്പുകൾ, തടി, മുള ഉത്പന്നങ്ങൾ, മൺപാത്രങ്ങൾ,

വിഷരഹിത കറി പൗഡറുകൾ, ഔഷധസസ്യങ്ങൾ, ചെടികൾ തുടങ്ങിയവയാണ് ഇക്കോനാട് ജനങ്ങളിലെത്തിക്കുന്നത്.

പരിസ്ഥിതി സൗഹാർദ്ദ ഗൃഹ നിർമ്മാണം, ജലസംരക്ഷണ, ശുദ്ധീകരണ പ്രവർത്തനങ്ങൾ ( മഴവെള്ള സംഭരണി, കിണർ റീചാർജിംഗ് ) കൂടാതെ ജൈവ മാലിന്യ സംസ്കരണ ഉപകരണങ്ങൾ, ഹരിതചട്ടപ്രകാരമുള്ള ആഘോഷങ്ങൾ എന്നിവയും ഇക്കോനാടിന്റെ ഹരിത സേവനങ്ങളിൽപെടും.

പ്രകൃതിക്കായി

പരിസ്ഥിതി സൗഹാർദ്ദമായ ഒരു ജീവിതരീതി സൃഷ്ടിച്ചെടുത്താലേ ആഗോളതാപനം അടക്കമുള്ള പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നേടാൻ കഴിയൂ എന്ന തിരിച്ചറിവാണ് പത്തനംതിട്ട ദിശ ഇക്കോനാടിന് രൂപം നൽകിയതെന്ന് സംഘാടകർ പറഞ്ഞു.

ദിലീപ് കുമാർ , ഷാൻ രമേശ് ഗോപൻ , ഷിജു.എം.സാംസൺ, പ്രിൻസ് ഫിലിപ്പ്‌, സോണിയാ , രശ്മി ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.