SignIn
Kerala Kaumudi Online
Saturday, 20 April 2024 4.34 AM IST

ജനകീയ ശുചീകരണം തുടങ്ങി, വൃത്തിയുള്ള നാട്

suchi
കളക്ടറേറ്റ് പരിസരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒാമല്ലൂർ ശങ്കരനും കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡിയും ജീവനക്കാരും ചേർന്ന് ശുചീകരിക്കുന്നു

പത്തനംതിട്ട : കരുതൽ മഴക്കാല പൂർവ ശുചീകരണത്തിന്റെ ആദ്യദിനം ജില്ലയിലെ തൊഴിലിടങ്ങളും ഓഫീസുകളും സ്ഥാപനങ്ങളും പരിസരവും ശുചീകരിച്ചു. തദ്ദേശ സ്ഥാപനങ്ങളിൽ അദ്ധ്യക്ഷന്മാരും അംഗങ്ങളും സെക്രട്ടറിമാരും ഓഫീസ് മേലധികാരികളും ഉടമകളും ശുചീകരണത്തിന് നേതൃത്വം നൽകി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ഡി.എം.ഒ (ആരോഗ്യം) ഡോ.എ.എൽ.ഷീജ എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പരിസരം ശുചീകരിച്ചു. ഹുസൂർ ശിരസ്തദാർ ബീന എസ്. ഹനീഫ്, ശുചിത്വ മിഷൻ അസിസ്റ്റൻഡ് കോഓർഡിനേറ്റർ അനിൽ കുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഉദ്യോഗസ്ഥരും തിരുവല്ല ക്രിസ് ഗ്ലോബലിന്റെ ഹരിത സഹായ സ്ഥാപന പ്രതിനിധികളും ചേർന്ന് കളക്ടറേറ്റ് പരിസരം വൃത്തിയാക്കി. മണ്ണിൽ അലിഞ്ഞുചേരാത്ത വസ്തുക്കൾ പ്രത്യേകം നീക്കം ചെയ്തു. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനു മുന്നിലെ റോഡ് മുൻ എം.എൽ.എ കെ.സി.രാജഗോപാലിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ ശുചീകരിച്ചു.
ശുചിത്വമിഷൻ, ഹരിത കേരളം മിഷൻ, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ബന്ധപ്പെട്ട വകുപ്പുകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ മൂന്നു ദിവസമാണ് ജനകീയ ശുചീകരണം നടത്തുന്നത്.

ഇന്നും നാളെയും പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും നാളെ വീടുകളിലും പരിസരങ്ങളിലും ശുചീകരണം നടക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം ഡെങ്കിപ്പനി, എലിപ്പനി രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക, മഴക്കാലരോഗങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, ശുചിത്വം ഉറപ്പാക്കി പ്രതിരോധിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുക, കൊതുക് വളരുന്ന സാഹചര്യം ഇല്ലാതാക്കുക എന്നിവയാണ് കാമ്പയിന്റെ ലക്ഷ്യം.

കോഴഞ്ചേരി തഹസിൽദാർ കെ.മധുസൂധനന്റെ നേതൃത്വത്തിൽ കോഴഞ്ചേരി താലൂക്ക് ഓഫീസും പരിസരവും ശുചീകരിച്ചു. മല്ലപ്പള്ളി തഹസിൽദാർ എം.ടി.ജയിംസിന്റെ നേതൃത്വത്തിൽ മല്ലപ്പള്ളി താലൂക്ക് ഓഫീസും പരിസരവും ശുചീകരിച്ചു.
മഴക്കാല പൂർവ ജനകീയ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവല്ല താലൂക്ക് ഓഫീസും പരിസരവും തഹസിൽദാർ ഡി.സി ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. താലൂക്ക് ഓഫീസിലെ 25 ഓളം ഉദ്യോഗസ്ഥർ ശുചീകരണത്തിൽ പങ്കാളികളായി.

റാന്നി താലൂക്കിൽ തഹസിൽദാർ രമ്യാ നമ്പൂതിരിയുടെ നേതൃത്വത്തിലും അടൂരിൽ ഡെപ്യൂട്ടി തഹസിൽദാർ ജോൺ സാമിന്റെ നേതൃത്വത്തിലും കോന്നി താലൂക്കിൽ തഹസിൽദാർ കെ.എസ്.നസിയയുടെ നേതൃത്വത്തിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.