SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.59 PM IST

ജില്ലയിൽ ഓൺലൈൻ പഠന സൗകര്യങ്ങൾ ഉറപ്പുവരുത്തും

online-classes

പത്തനംതിട്ട : എല്ലാ വിദ്യാർത്ഥികൾക്കും മികച്ച ഡിജിറ്റിൽ പഠന സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു. ജില്ലയിലെ ഡിജിറ്റൽ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി വിവിധ വകുപ്പുകളുമായി ചേർന്ന ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠന സൗകര്യം അടിയന്തരമായി ലഭ്യമാക്കുന്നതിനും കുട്ടികളുടെ ഡിജിറ്റൽ ക്ലാസ് പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ഈ മാസം 10നുള്ളിൽ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി തലങ്ങളിലും വിദ്യാഭ്യാസ സമിതി യോഗങ്ങൾ ചേരണം. അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ വരുന്ന പൊതുവിദ്യാലയങ്ങളിൽ നിന്നും സൗകര്യങ്ങൾ ഒരുക്കിനൽകേണ്ട കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യണം.
ജില്ലയിലെ 143 പഠന സഹായ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തും. പഠനവുമായി ബന്ധപ്പെട്ട് മലയോര, വന മേഖലകളിലെ പ്രശ്‌നങ്ങൾക്കു പരിഹാരം കാണാൻ അടിയന്തര നടപടികൾ സ്വീകരിക്കും. ജില്ലാ കുടുംബശ്രീ മിഷൻ മുഖേന കുടുംബശ്രീ അംഗങ്ങളുടെ വീട്ടിൽ ഡിജിറ്റൽ പഠനത്തിനുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അവ കണ്ടെത്തും.
രക്ഷിതാക്കൾ തങ്ങളുടെ മക്കൾ ഡിജിറ്റൽ, ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സുമനസുള്ളവർ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകാൻ സന്നദ്ധരായി മുൻപോട്ട് വരണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭ്യർത്ഥിച്ചു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ, ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് പ്രസീന രാജ്, ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഉഷാ ദേവി, വി.എച്ച്.എസ്.സി അസിസ്റ്റന്റ് ഡയറക്ടർ സജി ഇഡിക്കുള, കൈറ്റ് ജില്ലാ കോ ഓർഡിനേറ്റർ എസ്.സുദേവ്, സമഗ്ര ശിക്ഷാ ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ പി.എസ് സിന്ധു, ഡയറ്റ് പ്രിൻസിപ്പൽ പി.പി വേണു ഗോപാലൻ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ ഓർഡിനേറ്റർ രാജേഷ്.എസ്. വള്ളിക്കോട്, കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്റർ മണികണ്ഠൻ, അക്ഷയ ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ ഷിനു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.