SignIn
Kerala Kaumudi Online
Thursday, 25 April 2024 9.55 PM IST

നാടിന് കരുത്തായി കൈതക്കൽ ബ്രദേഴ്സ് പ്രവർത്തകർ

club
േതാട്ടുവ ഗവ.എൽ.പി.സ്കൂൾ പരിസരത്ത് കൈതക്കൽ ബ്രദേഴ്സ് പ്രവർത്തകർ നടത്തി​യ ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു

തെങ്ങമം: കൊവിഡ് പ്രതിസന്ധികൾക്കിടയിലും നാടിന് കരുത്താകുന്ന നിരവധി പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയരാവുകയാണ് കൈതയ്ക്കലെ ബ്രദേഴ്‌സ് പ്രവർത്തകർ. കൊവിഡിന്റെ രണ്ടാംതരംഗം തുടങ്ങിയ സമയം മുതൽ സജീവമാണ് ഈ യുവജന കൂട്ടായ്മ. ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രത്തിന്റെയും സംഘടനയുടെ യുവത, വനിതാ വേദി, ബാലവേദി എന്നീ വിഭാഗങ്ങളുടെയും നേത്രത്വത്തിൽ വൈവിദ്ധ്യമാർന്ന പരിപാടികൾ നടപ്പിലാക്കുന്നു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളുമുണ്ട്. തുടരണം ജാഗ്രത എന്ന പേരിൽ പ്രദേശത്തെ കൊവിഡ് പോസിറ്റാവായ വീടുകളിലും സ്ഥാപനങ്ങളിലും അണുനശീകരണം, ഭക്ഷണം ലഭിക്കാത്തവർക്ക് ഭക്ഷണ പൊതികൾ എത്തിച്ചു നൽകുന്ന ഒരു പൊതിസ്നേഹം, മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുള്ള ടെലി കെയർ,വീട്ടിലിരുന്നുള്ള വിരസത അകറ്റാൻ വായന വാതിൽക്കൽ,ഓൺ ലൈൻ വെബിനാറുകൾ, ആരോഗ്യ പ്രവർത്തകരെ ആദരിക്കൽ,കിറ്റ് വിതരണം, ചികിത്സാ ധനസഹായം, വാക്സിൻ ചലഞ്ച് തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് നടത്തിയത്. അതോടൊപ്പം മഴക്കാല പൂർവ്വ രോഗങ്ങൾക്കെതിരെ പരിസ്ഥിതി ശുചീകരണം, പരിസ്ഥിതിദിനത്തിൽ ഹരിത ഹസ്തം പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈ വിതരണം, വീടുകളിലും പൊതുസ്ഥലങ്ങളിലും വൃക്ഷത്തൈ വച്ചുപിടിപ്പിക്കൽ, പരിസ്ഥിതിദിന ചിത്രരചനാ മത്സരം, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. ഗ്രന്ഥശാല - സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് വിമൽ കൈതയ്ക്കൽ, സെക്രട്ടറി ജയകുമാർ. പി, ട്രഷറർ വിമൽ കുമാർ. എസ്‌,വൈസ് പ്രസിഡന്റ് ഷാനു. ആർ. അമ്പാരി വനിതാവേദി ഭാരവാഹികളായ രാജി. ജെ, ജയലക്ഷ്മി.ടി, ചിന്നു വിജയൻ,ബാലവേദി ഭാരവാഹികളായ ഹരികൃഷ്ണൻ. എസ്, സാഹിത്യ. വി. എസ്,ലക്ഷ്മി പ്രിയ .എം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.