മല്ലപ്പള്ളി : ലോക്ക് ഡൗണിനെ തുടർന്ന് മല്ലപ്പള്ളി ഡിപ്പോയിലെ ദീർഘദൂര സർവീസായ പാലക്കാട് സൂപ്പർഫാസ്റ്റ് ഇന്ന് മുതൽ ഓടിത്തുടങ്ങും. രാവിലെ 6ന് മല്ലപ്പള്ളിയിൽ നിന്ന് പുറപ്പെട്ട് പത്തനംതിട്ടയിൽ എത്തും. 7.10ന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട് കോഴഞ്ചേരി, പുല്ലാട്, വെണ്ണിക്കുളം വഴി മല്ലപ്പള്ളി (7.45), കോട്ടയം (8. 20), മൂവാറ്റുപുഴ, കാലടി, അങ്കമാലി, ചാലക്കുടി, തൃശൂർ, ആലത്തൂർ വഴി ഉച്ചയ്ക്ക് 1.55ന് പാലക്കാട്ടെത്തും. തിരികെ ഉച്ചയ്ക്ക് 3ന് പാലക്കാട് നിന്ന് പുറപ്പെട്ട് രാത്രി 8.45ന് മല്ലപ്പള്ളിയിൽ എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |