SignIn
Kerala Kaumudi Online
Thursday, 25 April 2024 10.09 PM IST

ജില്ലയിൽ ഒരിടത്തും ട്രിപ്പിൾ ലോക്ക് ഡൗണില്ല

t

കാറ്റഗറി എ മുതൽ സി വരെയുള്ള പ്രദേശങ്ങൾ മാത്രം

പത്തനംതിട്ട : ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കേണ്ട ഒരു തദ്ദേശ സ്ഥാപനവുമില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളെയാണ് ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കേണ്ട കാറ്റഗറി ഡിയിൽ ഉൾപ്പെടുത്തുന്നത്. ട്രിപ്പിൾ ലോക്ക്ഡൗൺ പരിധിയിൽ വരുന്ന കാറ്റഗറി ഡിയിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടുന്നില്ല. ദുരന്ത നിവാരണ അതോറിറ്റി യോഗ തീരുമാനപ്രകാരം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിന്റെ അടിസ്ഥാനത്തിൽ കാറ്റഗറി എ മുതൽ സി വരെ മേഖലകളായി തിരിച്ചു.

കാറ്റഗറി എ

അടൂർ നഗരസഭ, പുറമറ്റം, നാരങ്ങാനം, നിരണം, തുമ്പമൺ, തണ്ണിത്തോട്, കുളനട, അയിരൂർ, മല്ലപ്പള്ളി, കോയിപ്രം, പന്തളം തെക്കേക്കര പഞ്ചായത്തുകൾ.

കാറ്റഗറി ബി

തിരുവല്ല, പത്തനംതിട്ട, പന്തളം നഗരസഭകൾ, എഴുമറ്റൂർ, ഏഴംകുളം, റാന്നി പഴവങ്ങാടി, പെരിങ്ങര, തോട്ടപ്പുഴശ്ശേരി, റാന്നി അങ്ങാടി, മൈലപ്ര, കുന്നന്താനം, കൊടുമൺ, പ്രമാടം, കടപ്ര, കവിയൂർ, ചെന്നീർക്കര, ഇലന്തൂർ, കോന്നി, ഓമല്ലൂർ, കല്ലൂപ്പാറ, അരുവാപ്പുലം, കലഞ്ഞൂർ, മലയാലപ്പുഴ, റാന്നി, നെടുമ്പ്രം, വെച്ചൂച്ചിറ, വടശ്ശേരിക്കര, ഏറത്ത്, കൊറ്റനാട്, റാന്നി പെരുനാട്, ആറന്മുള, ഏനാദിമംഗലം, കോട്ടാങ്ങൽ, കടമ്പനാട്, കോഴഞ്ചേരി, ചെറുകോൽ, പള്ളിക്കൽ, വള്ളക്കോട്, ചിറ്റാർ, ഇരവപേരൂർ, മല്ലപ്പുഴശ്ശേരി, മെഴുവേലി പഞ്ചായത്തുകൾ.

കാറ്റഗറി സി


സീതത്തോട്, കുറ്റൂർ, ആനിക്കാട്, നാറാണംമൂഴി ഗ്രാമപഞ്ചായത്തുകൾ. ഈ പഞ്ചായത്തുകളിൽ സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും.

ഇന്നലെ 437 പേർക്ക് കൊവിഡ്

ജില്ലയിൽ ഇന്നലെ 437 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രണ്ടു പേർ വിദേശത്ത് നിന്ന് വന്നവരും നാലു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ് . 431 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു

'' ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അനുസരിച്ച് ജില്ലയിൽ ഇന്ന് മുതൽ ഇളവുകൾ ഉണ്ടാകും. ലോക്ക് ഡൗൺ ലഘൂകരിക്കുമ്പോൾ കടകമ്പോളങ്ങളിലും മറ്റും തിരക്ക് ഒഴിവാക്കാൻ ജനങ്ങളും കടയുടമകളും പ്രത്യേകം ശ്രദ്ധിക്കണം.

ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാ കളക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.