പത്തനംതിട്ട. കേരള കോൺഗ്രസ് എം സംസ്കാര വേദി സംഘടിപ്പിച്ച അയ്യങ്കാളി അനുസ്മരണ വെബിനാർ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സംസ്കാര വേദി സംസ്ഥാന പ്രസിഡന്റ് ഡോ.വർഗീസ് പേരയിൽ അദ്ധ്യക്ഷത വഹിച്ചു. എം.ജി യൂണിവേഴ്സിറ്റി പൊളിറ്റിക്സ് വിഭാഗം പാസ് ബോർഡ് ചെയർമാൻ ഡോ.മോഹൻ വർഗീസ് മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, സംസ്കാര വേദി ഭാരവാഹികളായ മനോജ് മാത്യു, ബാബു ടി.ജോൺ, വടയക്കണ്ടി നാരായണൻ, ഡോ.അലക്സ് മാത്യു, ഡോ.ജോയി ഉഴമലയ്ക്കൽ, ഡോ.എ.കെ അപ്പുകുട്ടൻ, ബിനോയ് ഗുജറാത്ത്, ജെയിംസ് തെക്കുമുറി സ്വിറ്റ്സർലൻഡ്, പ്രദീപ് കൂട്ടാല, ജയിംസ് കോശി, അംബിക മോഹൻ, പ്രൊഫ. മിനി മാത്യു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |