തിരുവല്ല : കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു.) തിരുവല്ല ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പായിപ്പാട് ഗവ. എച്ച്. എസ്. എസിലെ പത്താംക്ലാസിലെ രണ്ട് വിദ്യാർത്ഥികൾക്ക് നൽകുന്നതിനായുള്ള രണ്ട് മൊബൈൽ ഫോൺ ഡിവിഷൻ സെക്രട്ടറി ജിഷു പീറ്റർ ഹെഡ്മിസ്ട്രസിനു കൈമാറി. ഡിവിഷൻ പ്രസിഡന്റ് എം.എൻ. മധു,സി.സി.മെമ്പർ സ്റ്റാൻലി ജോസഫ്, മാഗസിൻ കൺവീനർ അനിൽ കുമാർ കെ.പി.എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |