മല്ലപ്പള്ളി : എഴുമറ്റൂർ ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ പ്രവർത്തിക്കുന്ന 53-ാം തെള്ളിയൂർ പാട്ടമ്പലം അങ്കണവാടി ഓൺലൈൻ വിദ്യാഭ്യാസം കൊണ്ട് ശ്രദ്ധനേടുന്നു. സംസ്ഥാനത്ത് തന്നെ അപൂർവം അങ്കണവാടികളാണ് ഇത്തരം നേട്ടം സ്വന്തമായുള്ളത്. കൊവിഡ് കാലത്തെ കളിചിരികൾ പങ്കുവെക്കാൻ ഈ അങ്കണവാടിയിലെ ഇരുപതോളം കുഞ്ഞുങ്ങളും മായ ടീച്ചറുടെ നേതൃത്വത്തിൽ സൂമിലൂടെ ഒത്തുചേരും. തെള്ളിയൂർ പാട്ടമ്പലം സെൻട്രൽ എം.എസ്.സി എൽ.പി. സ്കൂളിലാണ് അങ്കണവാടി ഇപ്പോൾ പ്രവർത്തിക്കുന്നത്. അങ്കണവാടിക്ക് സ്വന്തം കെട്ടിടം പണി പുരോഗമിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. ഓൺലൈനായി നടത്തുന്ന ക്ലാസിന്റെ വാരാന്ത്യങ്ങളിൽ കുട്ടികളുടെ മാതാപിതാക്കൾ, വാർഡ് മെമ്പർ മെമ്പർ ശ്രീജ ടി.നായർ എന്നിവർ ചേർന്ന് അവലോകനം ചെയ്യും. കുഞ്ഞുങ്ങൾ കൈറ്റ് വിക്ടേഴ്സ് ചാനലിൽ വരുന്ന കിളിക്കൊഞ്ചൽ പരിപാടി കാണുകയും ചെയ്യുന്നുണ്ട്. കോയിപ്രം ഐ.സി.ഡി.എസ്. സി.ഡി.പി.ഒ ഡോ.ആൻ ഡാർലി വർഗീസ്, സൂപ്പർവൈസർ ഉഷാ കെ.കെ. എന്നിവരുടെ സഹകരണത്തിലാണ് ഓൺലൈൻ ക്ലാസ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |