SignIn
Kerala Kaumudi Online
Wednesday, 17 April 2024 4.40 AM IST

മാത്യു ടി.തോമസിന്റെ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് പണംതട്ടാൻ ശ്രമം

mm

തിരുവല്ല: മാത്യു ടി.തോമസ് എം.എൽ.എയുടെ പേരിൽ ഫേസ് ബുക്കിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് തട്ടിപ്പിന് ശ്രമം.

മാത്യു ടി. തോമസിന്റെ പുതിയ ഫോട്ടോ അടക്കം ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് വഴിയാണ് പണം തട്ടാൻ ശ്രമം നടന്നത്. മെസഞ്ചറിലൂടെയും വ്യാജ നമ്പരിലുള്ള വാട്ട്സ് ആപ്പിലൂടെയുമാണ് പണം ആവശ്യപ്പെട്ട് മെസേജുകൾ അയയ്ക്കുന്നത്. ഫോൺ പേ വഴി 89329 96496, 86015 66745 എന്നീ നമ്പരുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാനാണ് ആവശ്യപ്പെടുന്നത്. രാത്രി 11 മണിക്ക് പണം ആവശ്യപ്പെട്ടശേഷം പിറ്റേന്ന് ഉച്ചയ്ക്ക് മുമ്പ് തിരികെ നൽകാമെന്നും തട്ടിപ്പ് സംഘം മറുപടി നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി സുഹൃത്ത് ഫോണിൽ വിളിച്ചറിയിച്ചപ്പോഴാണ് എം.എൽ എ സംഭവമറിഞ്ഞത്. ഉടൻതന്നെ ജില്ലാ പൊലീസ് മേധാവിക്കും സൈബർ സെല്ലിലും പരാതി നൽകി. തുടർന്ന് സൈബർ വിഭാഗം വ്യാജ അക്കൗണ്ടും ഫോൺ നമ്പരുകളും ബ്ലോക്ക് ചെയ്തു. തന്റെ പ്രൊഫൈൽ വ്യാജമായി നിർമ്മിച്ച് പണം തട്ടാനുള്ള ശ്രമത്തിൽ ആരും കുടുങ്ങരുതെന്ന് കാട്ടി മാത്യു ടി. തോമസ് തന്റെ ഫേസ് ബുക്ക് പേജിലൂടെ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.