SignIn
Kerala Kaumudi Online
Thursday, 25 April 2024 5.04 AM IST

മരം മുറിക്കാൻ അവകാശം കർഷകർക്ക് : ജനീഷ് കുമാർ

ku

പത്തനംതിട്ട: കർഷകഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിനുള്ള അവകാശം കർഷകർക്കു തന്നെയാണെന്ന നിലപാടാണ് സർക്കാരിനും തനിക്കും ഉള്ളതെന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. പത്തനംതിട്ട പ്രസ്‌ക്ലബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിറ്റാണ്ടുകളായി കൈവശം വച്ചിരിക്കുന്ന കർഷക ഭൂമിയിൽ നിൽക്കുന്നതും നട്ടുവളർത്തിയതുമായ മരങ്ങൾ മുറിക്കാനുള്ള അവകാശം അവർക്കു തന്നെ നൽകിക്കൊണ്ടാണ് കഴിഞ്ഞ സർക്കാർ ഉത്തരവിറക്കിയത്. കാലങ്ങളായി കർഷകരും വിവിധ സംഘടനകളും ആവശ്യമുന്നയിച്ചിരുന്ന പശ്ചാത്തലത്തിലാണ് വിഷയം നിയമസഭയിൽ കൊണ്ടുവന്നത്. ഇതേത്തുടർന്ന് പുറത്തിറക്കിയ ഉത്തരവ് ചിലർ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു.

പട്ടയപ്രശ്‌നം

കോന്നിയിൽ പട്ടയത്തിനുവേണ്ടി ആറായിരത്തിലധികം അപേക്ഷകളുണ്ട്. അർഹരായവർക്കെല്ലാം പട്ടയം നൽകണമെന്നതുതന്നെയാണ് സർക്കാർ നയം. പട്ടയം നൽകുന്നതിനുവേണ്ടി കേന്ദ്രാനുമതിക്ക് അപേക്ഷിച്ചിരുന്നു. ചില വ്യവസ്ഥകളോടെ കേന്ദ്ര പരിസ്ഥിതി വനംമന്ത്രാലയം അനുമതിനൽകി. പകരം ഭൂമി അടക്കമുള്ള വിഷയങ്ങളിൽ തീരുമാനമാകേണ്ടതുണ്ട്. അടൂർ പ്രകാശ് റവന്യുമന്ത്രിയായിരുന്ന കാലയളവിൽ നൽകിയതായി പറയുന്ന പട്ടയത്തിന് ഒരു നിയമസാധുതയുമുണ്ടായിരുന്നില്ല. പട്ടയങ്ങൾ റദ്ദാക്കിയെന്ന വാദവും തെറ്റാണ്. പട്ടയമേള നടത്തി നൽകിയത് 45 പട്ടയങ്ങളാണ്.

വിദ്യാഭ്യാസ ഹബ്ബ്

കോന്നിയെ വിദ്യാഭ്യാസ ഹബ്ബായി പ്രഖ്യാപിച്ച് പുതിയ കോഴ്‌സുകളും സ്ഥാപനങ്ങളും തുടങ്ങും. നഴ്‌സിംഗ് കോളേജും ഉണ്ടാകും. കോന്നി സർക്കാർ മെഡിക്കൽ കോളജിൽ വിദ്യാർത്ഥി പ്രവേശനത്തിനായി ഉടൻതന്നെ അഖിലേന്ത്യ മെഡിക്കൽ കൗൺസിലിന് അപേക്ഷ നൽകും. മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗം അടുത്തമാസം ആരംഭിക്കും. ഐ.സി.യു, ഓപ്പറേഷൻ തിയേറ്റർ സംവിധാനങ്ങളും അനുബന്ധമായുണ്ടാകും. ഇതോടെ ഐ.പി, ഒ.പി വിഭാഗങ്ങൾ പൂർണമായി പ്രവർത്തിക്കും. ചിറ്റാറിൽ സ്പെഷ്യാലിറ്റി ജില്ലാ ആശുപത്രി നിർമ്മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടക്കുന്നുണ്ട്.

ക്വാറികൾ

പ്രകൃതി രമണീയമായ കോന്നിയുടെ സൗന്ദര്യത്തെ നഷ്ടപ്പെടുത്തുന്ന ക്വാറികളെ നിരുത്സാഹപ്പെടുത്തും. താൻ എം.എൽ.എ ആയശേഷം ക്വാറികൾക്കും ക്രഷർ യൂണിറ്റുകൾക്കുമായി പുതിയ അപേക്ഷകൾ നിരവധി എത്തിയെങ്കിലും അനുമതി നൽകിയിട്ടില്ല.

കോന്നി ബ്രാൻഡ്

കോന്നിയിൽ ഉത്പാദിപ്പിക്കപ്പെടുന്ന തനത് ഉൽപ്പന്നങ്ങൾ അതേപേരോടെ വിപണികളിലെത്തിക്കും. കക്കി ഡാമിൽ മത്സ്യവളർത്തൽ ആരംഭിച്ച് അവയെ കോന്നി ഫിഷ് എന്ന ബ്രാൻഡായി വിൽപന നടത്തും. വനവിഭവങ്ങൾ ഉൾപ്പെടെ കോന്നി ഉൽപന്നങ്ങൾ വിപണിയിലെത്തിക്കും.
കുടിവെള്ളപദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.