പത്തനംതിട്ട : കടമ്പനാട് ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുഴുവേലിയെ രാഷ്ട്രീയ പ്രേരിതമായി പഞ്ചായത്ത് പ്രസിഡന്റ് സസ്പെൻഡ് ചെയ്ത നടപടി അടിയന്തരമായി റദ്ദ് ചെയ്യണമെന്ന് എൻ.ജി.ഒ അസ്സോസിയേഷൻ ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എസ്.വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അജിൻ ഐപ്പ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഷിബു മണ്ണടി, തുളസീരാധ,വേണുഗോപാലപിള്ള, അൻവർ ഹുസ്സൈൻ,ബിജു ശാമുവേൽ, യു.അനില,ഷൈനു ശാമുവേൽ, ബി.പ്രശാന്ത് കുമാർ, ഷെമിംഖാൻ, തട്ടയിൽ ഹരികുമാർ,മനോജ് കുമാർ,അബു കോശി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |