പത്തനംതിട്ട : മാലിന്യമുക്ത ഹരിത പത്തനംതിട്ട പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളിലേക്കു കടക്കാൻ നഗരസഭ ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെയും ക്ലീനിംഗ് ചലഞ്ചിന്റെയും ഭാഗമായി എല്ലാ വാർഡുകളും മാലിന്യമുക്തമാക്കിയിരുന്നു. മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ വൃത്തിയാക്കി നഗരസഭ പൂച്ചെടികൾ നടുകയും ചെയ്തു.
എന്നാൽ മാലിന്യമുക്തമാക്കിയ സ്ഥലങ്ങളിൽ വീണ്ടും മാലിന്യം നിക്ഷേപിച്ചാൽ പിഴയും പ്രോസിക്യൂഷനും അടക്കം കർശന നടപടികൾ കൈക്കൊള്ളാനും തീരുമാനിച്ചു. വരും ദിവസങ്ങളിൽ പരിശോധനയും ശിക്ഷാ നടപടികളും കർശനമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |