പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്ന് മലബാർ മേഖലയിലേക്കുള്ള കാഞ്ഞങ്ങാട് -പത്തനംതിട്ട, കൽപ്പറ്റ - തിരുവനന്തപുരം കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസുകൾ ഇന്നു മുതൽ ഓടിത്തുടങ്ങും.
കാഞ്ഞങ്ങാട് നിന്ന് വൈകിട്ട് 5.10ന് പുറപ്പെടുന്ന ബസ് ചെറുപുഴ, കണ്ണൂർ (രാത്രി 9.30), കോഴിക്കോട് (രാത്രി 12), തൃശൂർ (3.15), എറണാകുളം (5.15), കോട്ടയം (7.00), തിരുവല്ല (7.45) വഴി രാവിലെ 8.30ന് പത്തനംതിട്ടയിലെത്തും.
പത്തനംതിട്ടയിൽ നിന്ന് വൈകുന്നരം 6.15നു പുറപ്പെടുന്ന ബസ് തിരുവല്ല (രാത്രി 7.00), കോട്ടയം (7.45), എറണാകുളം (9.45), തൃശൂർ (12.20), കോഴിക്കോട് (3.30), കണ്ണൂർ (5.30) വഴി 7.15ന് കാഞ്ഞങ്ങാട് എത്തും.
കൽപ്പറ്റയിൽ നിന്നു വൈകിട്ട് 6.25നു പുറപ്പെടുന്ന ബസ് താമരശേരി (രാത്രി 7.30), മഞ്ചേരി (8.40), പെരിന്തൽമണ്ണ (9.10), തൃശൂർ (11.20), തൊടുപുഴ (1.55), എരുമേലി (3.30), റാന്നി (4.00), പത്തനംതിട്ട (4.30), കോന്നി, പുനലൂർ വഴി 7.10ന് തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 5.45ന് പുറപ്പെടുന്ന ബസ് പത്തനംതിട്ടയിൽ രാത്രി 8.35ന് എത്തിച്ചേരും. തൊടുപുഴ (11.35), തൃശൂർ (1.55), പെരിന്തൽമണ്ണ (3.45), മഞ്ചേരി (4.05), താമരശേരി (5.15) വഴി 6.15ന് ബസ് കൽപറ്റയിലെത്തും.
പത്തനംതിട്ട ഡിപ്പോയിൽ നിന്ന് നാളെ മുതൽ വൈകന്നേരം 4.55നും 5.30നും ഓരോ ബസുകൾ പുനലൂരിലേക്ക് അധികമായി ഓടിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |