തിരുവല്ല: യൂത്ത് കോൺഗ്രസ് രാജീവ് ഗാന്ധി വെൺപാല യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത്കെയർ വോളന്റിയർമാർ, കുറ്റൂർ പഞ്ചായത്തിലെ കദളിമംഗലം രണ്ടാംവാർഡിലെ മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വീടുകളിലെത്തിച്ചു നൽകി. യൂണിറ്റ് പ്രസിഡന്റ് മോൻസി വെൺപാല അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കേരി വിതരണോദ്ഘാടനം നിർവഹിച്ചു. അഭിലാഷ് വെട്ടിക്കാടൻ, ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ മുളവന, യൂത്ത് കെയർ വോളന്റിയർമാരായ വിനീത് വെൺപാല, ആൽബിൻ സജി, ഗിരീഷ് മാധവൻ, അബി സജി,എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |