കോന്നി : ഗവ.മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗം അടുത്ത മാസവും ശിശുരോഗ വിഭാഗം മൂന്ന് മാസത്തിനുള്ളിലും പ്രവർത്തന സജ്ജമാകും. ശബരമല തീർത്ഥാടനകാലം മുന്നിൽ കണ്ടാണ് അത്യാഹിത വിഭാഗം വേഗത്തിൽ സജ്ജമാക്കുന്നത്. ഇതിനുള്ള പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. മൂന്ന് മാസത്തിനകം ഓക്സിജൻ പ്ലാന്റും സ്ഥാപിക്കും. കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ ജില്ലയിലാകെ സഹായകമാകുന്ന രീതിയിലാണ് ശിശുരോഗ വിഭാഗം ആരംഭിക്കുന്നത്. പീഡിയാട്രിക് ഐ.സി.യു ഉടൻ സജ്ജമാക്കും. പ്രധാന ഉപകരണങ്ങളെല്ലാം എത്തിച്ചിട്ടുണ്ട്. ബാക്കിയുള്ളവ എത്രയും വേഗം എത്തിക്കും. സ്വീവേജ് ട്രീറ്റിംഗ് പ്ലാന്റ്, ഫയർ ടാങ്ക് എന്നിവ സജ്ജമാക്കാനുള്ള നടപടികൾ നടക്കുന്നു.
മെഡിക്കൽ കോളേജിലെ നിലവിലുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള ശ്രമം നടന്നുവരികയാണ്. ഒ.പി സംവിധാനം ശക്തിപ്പെടുത്തിയ ശേഷം അത്യാഹിത വിഭാഗം, ഐ.സി.യു സംവിധാനം, ഓപ്പറേഷൻ തീയറ്റർ എന്നിവയും സജ്ജമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |