SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.33 AM IST

പുതുവാക്കൽ വായനശാലയിൽ പ്രഭാഷണ പരമ്പര ഇന്ന് തുടങ്ങും

speech

പന്തളം : സംസ്ഥാന സർക്കാരും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലും പി.എൻ. പണിക്കർ ഫൗണ്ടേഷനും ചേർന്നു നടത്തുന്ന വായനപക്ഷാചരണത്തിന്റെ ഭാഗമായി കുളനട പുതുവാക്കൽ ഗ്രാമീണ വായനശാലയിൽ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിൽ മലയാളത്തിലെ പ്രമുഖർ ഓൺലൈനിൽ പങ്കെടുക്കുന്നു.
ഇന്നു നടക്കുന്ന പൊൻകുന്നം വർക്കി അനുസ്മരണം സി. രാധാകൃഷ്ണൻ നിർവഹിക്കും. നാളെ പി. കേശവദേവ് അനുസ്മരണം ഡോ. ജോർജ് ഓണക്കൂറാണു നടത്തുന്നത്.
ജൂലായ് രണ്ടിന് എൻ.പി. മുഹമ്മദിനെ അനുസ്മരിച്ചു കൊണ്ട് മലയാളത്തിന്റെ എം.ടി. വാസുദേവൻ നായർ പ്രഭാഷണം നടത്തും. നാലിനു വി. സാംബശിവനെ അനുസ്മരിക്കുന്നത് വസന്ത്കുമാർ സാംബശിവനാണ്. അഞ്ചിനു വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം പ്രൊഫ. എം.എൻ. കാരാശേരി നിർവഹിക്കും. ആറിനു കവി കെ. സച്ചിദാനന്ദൻ തിരുനല്ലൂർ കരുണാകരൻ അനുസ്മരണം നടത്തും.
ഏഴിനു നടക്കുന്ന സമാപന സമ്മേളനത്തിൽ ഡി.ജി.പി ഋഷിരാജ് സിങ് മുഖ്യപ്രഭാഷണം നടത്തും.
ഐ.വി. ദാസ് അനുസ്മരണം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.പി. ജയൻ നിർവഹിക്കും.
ലൈബ്രറി കൗൺസിൽ നിർദേശ പ്രകാരമുള്ള പരിപാടികളും കൊവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വായനപക്ഷാചരണത്തിന്റെ ഉദ്ഘാടനം ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.പോൾ മണലിൽ നിർവഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.