പന്തളം: വിള ഇൻഷുറൻസിനു കർഷകർ നേരിട്ട് അപേക്ഷിക്കുന്ന രീതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷിമന്ത്രി പി. പ്രസാദിനു കുരമ്പാല വില്ലേജ് കർഷക ക്ഷേമസഭ നിവേദനം നല്കി.
കൃഷി വകുപ്പ് വിള ഇൻഷ്വറൻസിനുളള അപേക്ഷകൾ ഓൺലൈൻ വഴി ആക്കിയതോടെ യഥാസമയം അപേക്ഷിക്കാൻ കർഷകർ ബുദ്ധിമുട്ടുകയാണ്. അപേക്ഷിക്കാനായി അക്ഷയ കേന്ദ്രങ്ങളിലെത്തുമ്പോൾ ജീവനക്കാരുടെ അറിവില്ലായ്മയും തിരക്കും അപേക്ഷകൾ നല്കുന്നതിനു പലപ്പോഴും തടസ്സമാകുകയാണ്. ഇതു മൂലം, കൃഷി വകുപ്പ് നടപ്പാക്കി വരുന്ന പല ഉത്തേജക പദ്ധതികളും ലഭിക്കുന്നതിൽ തടസ്സമുണ്ടാകുകയാണ്.
പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ പിള്ള, സെക്രട്ടറി ജി. ശിവൻപിള്ള, ട്രഷറർ എൻ. ചന്ദ്രൻ ഉണ്ണിത്താൻ എന്നിവരാണ് നിവേദനം നല്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |