SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.18 AM IST

പച്ചിലയിൽ തീർത്തത് വിസ്മയം; വിസ്മയിക്ക് അംഗീകാരം

1

കടമ്പനാട് : പച്ചിലയിൽ ദേശീയ നേതാക്കളുടെ ചിത്രം വരച്ച് വിസ്മയം തീർത്ത കൊച്ചുകലാകാരി വിസ്മയശ്രീക്ക് ഇന്ത്യാ ബുക്ക് ഒഫ് റെക്കോർഡ്‌സ്‌ അംഗീകാരം. പയ്യനല്ലൂർ കാവിന്റെ വടക്കതിൽ ആർ രാധാകൃഷ്ണപിള്ളയുടെയും കലയുടെയും മകളാണ് വിസ്മയ . രാഷ്ട്രപതിമാർ, പ്രധാനമന്ത്രിമാർ, എന്നിവരുടെ ഉൾപ്പടെ 21 ദേശീയ നേതാക്കളുടെ ചിത്രങ്ങളാണ് പച്ചിലയിൽ വരച്ചത്. വാഴയിലയിലും പ്ലാവിളയിലും തേക്കിലയിലും വട്ടക്കുമ്പിളിന്റെ ഇലയിലുമാണ് പേന കൊണ്ട് വരച്ച് കാർവ് ചെയ്തെടുത്തത്. വാഴയിലയിൽ പി.വി.നരസിംഹറാവു, പ്രതിഭാ പാട്ടീൽ , ഐ കെ ഗുജ്റാൾ, തേക്കിലയിൽ ഇന്ദിരാ ഗാന്ധി, ചരൺ സിംഗ്, മൻമോഹൻ സിംഗ്, ദേവഗൗഡ, എ.ബി.വാജ്പേയ്, പ്രണബ് മുഖർജി, കെ.ആർ.നാരായണൻ , വി.പി.സിങ്, ഗുൽസാരിലാൽനന്ദ, ശങ്കർ ദയാൽ ശർമ്മ, നരേന്ദ്ര മോദി , വട്ടക്കുമ്പിളിന്റെ ഇലയിൽ എ.പി.ജെ അബ്ദുൽ കലാം, രാജീവ് ഗാന്ധി, ചന്ദ്രശേഖർ, ലാൽ ബഹാദൂർ ശാസ്ത്രി , പ്ലാവിലയിൽ മൊറാർജി ദേശായി എന്നിവരുടെ ചിത്രങ്ങളാണ് വരച്ചത്. വരയ്ക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും ഇന്ത്യൻ ബുക്ക് ഒഫ് റെക്കോർഡ്‌സിന് അയച്ചുകൊടുത്തിരുന്നു. അംഗീകാരം ലഭിച്ചതിന്റെ സർട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം വീട്ടിലെത്തി. തിരുവനന്തപുരം യു.ഐ.എം - ഐ.സി.എം കോളേജിലെ എം.ബി.എ വിദ്യാർത്ഥിനിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.