SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.55 AM IST

കുറയാതെ കൊവിഡ് കേസുകൾ

covid

പത്തനംതിട്ട : കൊവിഡ് മൂന്നാംതരംഗത്തിന്റെ ഭീതി നിലനിൽക്കെ ജില്ലയിലെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം നാനൂറിൽ താഴുന്നില്ല. അവധി കഴിഞ്ഞ് വരുന്ന ദിവസങ്ങളൊഴിച്ചാൽ കഴിഞ്ഞ മാസം മൂന്ന് മുതൽ ഇന്നലെ വരെ നാനൂറ് മുതൽ അഞ്ഞൂറ് വരെ കേസുകൾ ദിവസവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കണക്കുകളിൽ വലിയ കുറവ് ഉണ്ടാകാത്തത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നു.

ജില്ലയിലെ കോളനികളിലാണ് കൊവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. എഴിക്കാട്, പുറമറ്റം, ആനിക്കാട്, കോട്ടാങ്ങൽ, കുന്നന്താനം, കടപ്ര,കവിയൂർ പഞ്ചായത്തുകളിലെ ഭൂരിഭാഗം കോളനികളിലും കൊവിഡ് പിടിമുറുക്കി. പലയിടത്തും ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ട അവസ്ഥയുമുണ്ടായി.

ജൂൺ 3ന് ആണ് ജില്ലയിലെ കൊവിഡ് കേസുകൾ കുറഞ്ഞ് 545 ൽ എത്തിയത്. ശേഷം അവധിയില്ലാത്ത ദിവസങ്ങളിൽ ഏറ്റവും കുറവ് നാനൂറിൽ മുകളിലാണ്. ഒരുമാസമായി ഇത് തന്നെയാണ് ജില്ലയിലെ അവസ്ഥ.

നഗരസഭകൾ നിയന്ത്രണം കർശനമായി പാലിക്കണം

പത്തനംതിട്ട, അടൂർ, തിരുവല്ല നഗരസഭകൾ ബി കാറ്റഗറിയിലും പന്തളം നഗരസഭ സി കാറ്റഗറിയിലുമാണുള്ളത്. എന്നാൽ ജില്ലയിൽ ദിനംപ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നഗരസഭകളിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കണം. ബി കാറ്റഗറിയിൽ അവശ്യവസ്തുവിൽപ്പന കടകൾ അല്ലാത്തവയ്ക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് തുറക്കാൻ അനുമതി. ഈ ദിവസങ്ങളിലല്ലാതെ മറ്റു ദിവസങ്ങളിൽ ഇത്തരം കടകൾ തുറക്കുന്നില്ലെന്ന് നഗരസഭകൾ ഉറപ്പുവരുത്തണം. കടകൾ തുറന്നു പ്രവർത്തിക്കുന്ന ദിവസങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ആവശ്യമെങ്കിൽ പൊലീസ് സഹായത്തോടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യണം. സെക്ടറൽ മജിസ്‌ട്രേറ്റുമാർ കടകൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തണം.

374 പേർക്ക് കൊവിഡ്

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 374 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തു നിന്ന് വന്നതും, 373 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.

ജില്ലയിൽ ഇതുവരെ ആകെ 1,18,149 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,10,707 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.

ജില്ലയിൽ ഇന്ന‌ലെ 481 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 113015 ആണ്. ജില്ലക്കാരായ 4443 പേർ ചികിത്സയിലാണ്.

ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ ആറു പേർ മരിച്ചു

1) പന്തളം സ്വദേശിനി (54),
2) ആനിക്കാട് സ്വദേശിനി (69),
3) ആറന്മുള സ്വദേശി (81),
4) കുന്നന്താനം സ്വദേശിനി (95),
5) ആറന്മുള സ്വദേശിനി (82),
6) നെടുമ്പ്രം സ്വദേശി (30) എന്നിവരാണ് മരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.