പത്തനംതിട്ട : കാവുകളുടെ സംരക്ഷണ പരിപാലന പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, ദേവസ്വം, ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുളള കാവുകൾക്ക് ആനുകൂല്യം ലഭിക്കും.
താൽപര്യമുള്ള കാവ് ഉടമസ്ഥർ കാവിന്റെ വിസ്തൃതി, ഉടമസ്ഥത സംബന്ധിക്കുന്ന രേഖകൾ, ഫോട്ടോഗ്രാഫ് എന്നിവ സഹിതം എലിയറയ്ക്കലുളള സോഷ്യൽ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർക്ക് അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി 31 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. മുൻപ് ധനസഹായം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |