അടൂർ : സി.പി.ഐയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ പൊതുസമൂഹം അംഗീകരിച്ചതിനുള്ള തെളിവാണ് വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്ന് അനേകം ആളുകൾ സി.പി.ഐയിലെക്ക് കടന്നുവരുന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ പറഞ്ഞു. മണ്ണടിയിൽ വിവിധ രാഷ്ട്രിയ പാർട്ടികളിൽ നിന്ന് സി.പി.ഐയിൽ ചേർന്ന 30 കുടുംബങ്ങളെ സ്വീകരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം അരുൺ കെ.എസ് .മണ്ണടി അദ്ധ്യക്ഷത വഹിച്ചു. .മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, ജില്ലാ കൗൺസിൽ അംഗം കെ പത്മിനിയമ്മ, ലോക്കൽ സെക്രട്ടറി ജി.മോഹനേന്ദ്രക്കുറുപ്പ്, എ.ഐ .എസ് എഫ് ജില്ലാ പ്രസിഡന്റ് അശ്വിൻ മണ്ണടി, പി.ശശിധരൻ, ബി.പ്രദീപ്കുമാർ, ഷിജാ ഷാനവാസ്, അനിത, രാജൻ .റ്റി.എൻ. രാജേന്ദ്രൻ, ജി.രാധാകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |