പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 449 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നതും, 448 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1,20,061 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,12,605 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.
ജില്ലയിൽ ഇന്നലെ 344 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 115042 ആണ്. ജില്ലക്കാരായ 4308 പേർ ചികിത്സയിലാണ്.
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ നാലു പേർ മരിച്ചു
1) വളളിക്കോട് സ്വദേശി (66),
2) തിരുവല്ല സ്വദേശി (73) ,
3) കുറ്റൂർ സ്വദേശി (79),
4) ആറന്മുള സ്വദേശി (75) എന്നിവരാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |