SignIn
Kerala Kaumudi Online
Friday, 19 April 2024 4.50 PM IST

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് പുതിയ നിയന്ത്രണം

vaccine-hero

പത്തനംതിട്ട : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കളക്ടറേറ്റിൽ ഓൺലൈനായി ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണു തീരുമാനം.
ടി.പി.ആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ കാറ്റഗറിയിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ (സെമി ലോക്ക് ഡൗൺ) ബി കാറ്റഗറിയിലും 10 മുതൽ 15 വരെയുള്ളവ (ലോക്ക് ഡൗൺ ) സി കാറ്റഗറിയിലും ഉൾപ്പെടുത്തി. 15 ന് മുകളിൽ (ട്രിപ്പിൾ ലോക്ക് ഡൗൺ ) ടി.പി.ആർ ഉള്ള പ്രദേശങ്ങൾ കാറ്റഗറി ഡിയിൽ ആയിരിക്കും.

എ, ബി കാറ്റഗറിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകൾ മുഴുവൻ ജീവനക്കാരെയും സി കാറ്റഗറിയിലെ സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരെയും ഉൾക്കൊള്ളിച്ച് പ്രവർത്തിക്കും. എ,ബി എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ റസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തിൽ രാത്രി 9.30 വരെ പ്രവർത്തിക്കാം. ഇൻഡോർ ഗെയ്മുകൾക്കും ജിമ്മുകൾക്കും എ.സി ഒഴിവാക്കി പ്രവർത്തിക്കാം. ഒരേ സമയം 20 പേരിൽ കുടുതൽ അനുവദിക്കുന്നതല്ല.
വിനോദസഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങൾ തുറന്നു പ്രവർത്തിക്കാം. വാക്‌സിൻ എടുത്തവർക്കും 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്കുമായിരിക്കും പ്രവേശനം.

ജൂലായ് 10, 11 സമ്പൂർണ്ണ ലോക്ക് ഡൗൺ ആയിരിക്കും.

കാറ്റഗറി എയിൽ ഉൾപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങൾ :

പത്തനംതിട്ട നഗരസഭ, സീതത്തോട്, റാന്നി അങ്ങാടി, കോട്ടാങ്ങൽ, മെഴുവേലി, എഴുമറ്റൂർ, മൈലപ്ര, ചെന്നീർക്കര ഗ്രാമ പഞ്ചായത്തുകൾ.

കാറ്റഗറി ബിയിൽ ഉൾപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങൾ:

തിരുവല്ല, പന്തളം എന്നീ നഗരസഭകൾ, പുറമറ്റം, കടപ്ര, കൊടുമൺ, നാറാണംമൂഴി, അയിരൂർ, മല്ലപ്പള്ളി, നെടുമ്പ്രം, തണ്ണിത്തോട്, വടശേരിക്കര, വള്ളിക്കോട്, ചിറ്റാർ, കുളനട, അരുവാപ്പുലം, പള്ളിക്കൽ, പെരിങ്ങര, ഇരവിപേരൂർ, നാരങ്ങാനം, കോയിപ്രം, നിരണം, ഏഴംകുളം, പ്രമാടം, മലയാലപ്പുഴ, തുമ്പമൺ, ഓമല്ലൂർ, ചെറുകോൽ, റാന്നി പഴവങ്ങാടി എന്നീ ഗ്രാമ പഞ്ചായത്തുകൾ.

കാറ്റഗറി സി യിൽ ഉൾപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങൾ

കോന്നി, ആറന്മുള, റാന്നി, കവിയൂർ, കൊറ്റനാട്, ഇലന്തൂർ, റാന്നിപെരുനാട്, കുന്നന്താനം, ആനിക്കാട്, ഏറത്ത്, പന്തളം തെക്കേക്കര, തോട്ടപ്പുഴശ്ശേരി, കലഞ്ഞൂർ, വെച്ചൂച്ചിറ, ഏനാദിമംഗലം, മല്ലപ്പുഴശേരി, കോഴഞ്ചേരി, കുറ്റൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ.

കാറ്റഗറി ഡിയിൽ ഉൾപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങൾ

അടൂർ നഗരസഭയും കടമ്പനാട്, കല്ലൂപ്പാറ എന്നീ ഗ്രാമപഞ്ചായത്തുകളും.

ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക് ഡൗൺ തുടരും. ഡി കാറ്റഗറിയിൽ തുടരുന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ആയിരിക്കും.

ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി,

ജില്ലാ കളക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.