പത്തനംതിട്ട : സർവീസിൽ നിന്ന് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കുള്ള തിരിച്ചറിയൽ കാർഡുകൾ ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി വിതരണം ചെയ്തു.
പൊലീസ് സേനയിൽ വർഷങ്ങളോളം സേവനമനുഷ്ഠിച്ച ശേഷം വിരമിച്ചവരുടെ പൊലീസ് വകുപ്പുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് ഏതുസമയവും ജില്ലാ പൊലീസ് ഓഫീസുമായി ബന്ധപ്പെടാനും ആവശ്യങ്ങൾ സാധിച്ചെടുക്കാനും എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി പറഞ്ഞു.
ജില്ലയിൽ നിന്നും വിവിധ കാലയളവിൽ റിട്ടയർ ചെയ്ത നൂറ്റമ്പതോളം പൊലീസ് ഉദ്യോഗസ്ഥർക്കാണ് കാർഡുകൾ വിതരണം ചെയ്തത്. സർവീസിൽ നിന്നും വിരമിച്ചവരുടെ വർഷങ്ങളോളമുള്ള ആവശ്യമായിരുന്നു തിരിച്ചറിയൽ കാർഡ് അനുവദിക്കുക എന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |